World

ഗസ: ഇസ്രായേല്‍ വെടിവയ്പില്‍ നൂറിലധികം പേര്‍ക്ക് പരിക്ക്

ഗസസിറ്റി: ഗസ അതിര്‍ത്തിയില്‍ ഫലസ്തീനി പ്രക്ഷോഭകര്‍ക്കു നേര്‍ക്കുണ്ടായ ഇസ്രായേലി സേനാ വെടിവയ്പില്‍ 100ലധികം പേര്‍ക്ക് പരിക്കേറ്റു. ഈ വര്‍ഷം മാര്‍ച്ച് 30ന് ആരംഭിച്ച പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ഫലസ്തീന്‍കാര്‍ അതിര്‍ത്തിയിലെത്തിയത്.
മാര്‍ച്ച് 30നു ശേഷം ഇസ്രായേലി സേനയുടെ ആക്രമണങ്ങളില്‍ 113 ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. ഈമാസം 14ന് നക്ബ ദിനത്തിലുണ്ടായ പ്രക്ഷോഭങ്ങള്‍ക്ക് നേര്‍ക്കുള്ള ഇസ്രായേലി ആക്രമണങ്ങളില്‍ മാത്രം 60ലധികം പേരാണ് കൊല്ലപ്പെട്ടത്.
അതേസമയം, നിരായുധരമായി സമരം ചെയ്യുന്ന ഫലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ വെടിവയ്ക്കാന്‍ ഇസ്രായേല്‍ സൈന്യത്തിന് ഇസ്രായേല്‍ സുപ്രിംകോടതി അനുമതി നല്‍കി. കഴിഞ്ഞദിവസം മനുഷ്യാവകാശ സംഘടനകള്‍ സമര്‍പ്പിച്ച രണ്ട് പരാതികള്‍ പരിശോധിക്കവെയാണ് കോടതിയുടെ ഉത്തരവ്.
ഉപരോധത്തില്‍ തുടരുന്ന ഗസ മുനമ്പില്‍ ഇസ്രായേല്‍ അധിനിവേശത്തിനെതിരേ പ്രതിഷേധം നടത്തുന്ന ഫലസ്തീനികള്‍ക്കു നേരെ സ്‌നിപ്പറുകളും വെടിവയ്പ്പും നടത്താനാണ് കോടതി തന്നെ അനുമതി നല്‍കിയത്. ഇതിനെതിരേ സമര്‍പ്പിച്ച ഹരജികളെല്ലാം കോടതി തള്ളിക്കളഞ്ഞു. സുപ്രിംകോടതി തീരുമാനത്തിനെതിരേ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധമറിയിച്ചു.
Next Story

RELATED STORIES

Share it