kannur local

ഗസല്‍ വിധി നിര്‍ണയത്തില്‍ പരാതി

തലശ്ശേരി: ഗസല്‍ വിധി നിര്‍ണയത്തില്‍ പരാതിയുമായി മല്‍സരാര്‍ഥികള്‍. മല്‍സരത്തിന്റെ ഫലം നിര്‍ണയിക്കുന്നതിനായി എ, ബി, സി എന്നീ ഗ്രേഡുകള്‍ ഉണ്ടെങ്കിലും ഇതാദ്യമായി നില്‍ ഗ്രേഡ് നല്‍കിയതാണ് മല്‍സരാര്‍ഥികളെ ചൊടിപ്പിച്ചത്. ഗസല്‍ മല്‍സരത്തിന്റെ മാന്വലില്‍ ഇത്തരത്തില്‍ ഒരു വിധിനിര്‍ണയമോ ചട്ടമോ ഉള്ളതായി അറിവില്ലെന്നാണ് മല്‍സരാര്‍ഥികള്‍ പറയുന്നത്. തുടര്‍ന്ന് മല്‍സരാര്‍ഥികള്‍ അന്വേഷിച്ചപ്പോഴാണ് നില്‍ ഗ്രേഡിനെ കുറിച്ച് അറിഞ്ഞത്. ഉച്ചാരണം ശരിയാകാത്ത മല്‍സരാര്‍ഥികള്‍ക്കും ഗസലിനു പകരം ഗീത് അവതരിപ്പിച്ചവര്‍ക്കുമാണ് നില്‍ ഗ്രേഡ് നല്‍കിയതെന്ന് വിധികര്‍ത്താക്കള്‍ അറിയിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it