Flash News

ഗസല്‍ ഗായകന്‍ ഗുലാം അലിക്കെതിരേ ശിവസേന; ഇന്ത്യയില്‍ പാടാന്‍ അനുവദിക്കില്ല

മുംബൈ: പ്രശ്‌സത പാകിസ്താന്‍ ഗസല്‍ ഗായകന്‍ ഗുലാം അലിക്കെതിരേ ശിവസേന രംഗത്ത്. ഗുലാം അലിയെ ഇന്ത്യയില്‍ പാടാന്‍ അനുവദിക്കില്ലെന്ന വാദവുമായാണ് സേന രംഗത്തെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച മുംബൈയിലാണ് അലിയുടെ സംഗീതകച്ചേരി. ഇതു നടത്താന്‍ അനുവദിക്കില്ലെന്ന് ശിവസേന അറിയിച്ചു. എന്തു വില കൊടുത്തും ഇത് തടയും .പരിപാടി ഭാരവാഹികള്‍ റദ്ദാക്കണമെന്നും ശിവസേന  ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സൈനികരെ കൊല്ലുന്ന പാകിസ്താനുമായി കായിക-സാംസ്‌കാരിക രംഗങ്ങളില്‍ യാതൊരു സഹകരണവും ആവശ്യമില്ലെന്ന് ശിവസേനയുടെ സാംസ്‌കാരിക സംഘടനയായ ചിത്രപത് സേന അംഗങ്ങള്‍  പറഞ്ഞു.  74 കാരനായ ഗുലാം അലി നിരവധി ഹിന്ദി സിനിമകളില്‍ പാടിയിട്ടുണ്ട്. പാക് ഗായകനായ ആതിഫ് അസ്ലം ഇന്ത്യയില്‍ പാടുന്നതിനെതിരേയും പാകിസ്താനുമായുള്ള ക്രിക്കറ്റ് പരമ്പരയ്്‌ക്കെതിരേയും ശിവസേന നേരത്തെ രംഗത്ത് വന്നിരുന്നു.
Next Story

RELATED STORIES

Share it