Flash News

ഗസയിലെ കൃഷിയിടങ്ങളില്‍ ഇസ്രായേല്‍ മാരക ജൈവവിഷം തളിക്കുന്നു

ഗസയിലെ  കൃഷിയിടങ്ങളില്‍ ഇസ്രായേല്‍ മാരക ജൈവവിഷം തളിക്കുന്നു
X
crop-2

[related]

ഗസ:ഫലസ്തീനികളുടെ ഗസയിലെ ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങളില്‍ ഇസ്രായേല്‍ മാരക ജൈവവിഷം തളിക്കുന്നു. ജീവനു മാരകമായ തോതില്‍ ദോഷം ചെയ്യുന്ന വിഷമാണ് എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് തളിക്കുന്നത്. ഇസ്രായേല്‍ അതിര്‍ത്തി പങ്കിടുന്ന ഗസയുടെ പടിഞ്ഞാറ് ഭാഗത്തെ 162 ഓളം ഹെക്ടര്‍ വിളകളാണ് ഇതിനോടകം നശിച്ചത്. മാരകമായ അളവിലാണ് ഇവ ഇസ്രായേല്‍ കൃഷിയിടങ്ങളില്‍ തളിക്കുന്നത്.

കൃഷിയിടങ്ങളില്‍ തളിക്കുന്ന ജൈവവിഷം ഒലിച്ചുപോവുന്നത് നദികളിലേക്കും മറ്റു ചെറിയ ജലസംഭരണികളിലേക്കുമാണ്. ഇത് ഫലസ്തീന്‍ ജനങ്ങളുടെ ജീവന് ഹാനികരമാണ്. മുഴുവന്‍ ജനസംഖ്യയെയും ഇല്ലാതാക്കാന്‍ ശേഷിയുള്ള വിഷമാണ് ഇസ്രായേലുകാര്‍ ഉപയോഗിക്കുന്നതെന്ന് ഫലസ്തീന്‍ കൃഷി മന്ത്രാലയത്തിന് കീഴിലുള്ള കെമിക്കല്‍ ലബോറട്ടറി മാനേജര്‍ അന്‍വര്‍ അബു അസ്സി പറഞ്ഞു.
ഗസയിലെ ഏറ്റവും സമ്പൂര്‍ണ്ണ ഫലഭൂഷ്ടിയുള്ള മണ്ണുകളാണ് ഇവിടെയുള്ളത്. ഇവയെ പൂര്‍ണ്ണമായും നശിപ്പിക്കുക എന്നതാണ് ഇസ്രായേലിന്റെ ഉദ്ദേശം. പ്രസ്തുത ഭൂമി ഗസയുടെ 17 ശതമാനം വരും.

കഴിഞ്ഞ ആഴ്ച നിരവധി കൃഷി ഭൂമികളിലേക്ക് വെള്ളം നല്‍കുന്ന സുപ്രധാന വാട്ടര്‍ ടാങ്കും ഇസ്രായേല്‍ സൈന്യം നശിപ്പിച്ചിരുന്നു. ഇസ്രായേല്‍ പ്രഖ്യാപിച്ച നിരോധിത മേഖലയാണ് ഇത്.  കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ വിവിധ ദിവസങ്ങളായി ഈ മേഖലയില്‍ പ്രവേശിച്ച 16 ഫലസ്തീനികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയിരുന്നു. 2014 ലെ ഇസ്രായേലിന്റെ ഗസയിലെ യുദ്ധത്തില്‍ 14,000 ഹെക്ടര്‍ ഭൂമിയാണ് ഫലസ്തീന് നഷ്ടമായത്. 5,500 മില്ല്യണ്‍ ഡോളറായിരുന്നു അന്നത്തെ കാര്‍ഷിക മേഖലയിലെ മാത്രം നഷ്ടം.

crops
Next Story

RELATED STORIES

Share it