thrissur local

ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ബസ്സുകള്‍ കൈമാറി



തിരൂര്‍: മണ്ഡലത്തിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നല്‍കുന്ന ബസുകള്‍ സ്‌കൂളുകള്‍ക്ക് കൈമാറി. രാവിലെ 10.30ന് തിരൂര്‍ ബസ് സ്റ്റാന്റില്‍ അഞ്ച് ബസുകളും ഒരുമിച്ച് സി മമ്മുട്ടി എംഎല്‍എ ഫഌഗ് ഓഫ് ചെയ്തു. തുടര്‍ന്ന് കല്‍പകഞ്ചേരി ഹയര്‍ സെക്കഡറി സ്‌കൂള്‍, ആതവനാട് മാട്ടുമ്മല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പറവണ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കഡറി സ്‌കൂള്‍, ഏഴൂര്‍ ഗവ. ഹയര്‍ സെക്കഡറി സ്‌കൂള്‍, എന്നിവിടങ്ങളിലേക്കാണ് ബസുകള്‍ നല്‍കിയത്. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ബസുകള്‍ക്ക് ഫണ്ട് അനുവദിച്ചത്.നേരത്തെ ബിപി അങ്ങാടി ഗവ.ഗേള്‍സ് സ്‌കൂളിനും ഗവ. തുഞ്ചന്‍ കോളേജിനും ബസുകള്‍ അനുവദിച്ചിരുന്നു. കല്‍പകഞ്ചേരി ജിവിഎച്ച്എസ് എസിലെ വിദ്യാര്‍ഥികള്‍ കടുങ്ങാത്തുകുണ്ട് ടൗണില്‍ നിന്നും ഘോഷയാത്രയായാണ് എംഎല്‍എയെ സ്വീകരിച്ചത്.  ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ, കല്‍പകഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍ കുഞ്ഞാപ്പു, ആതവനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി മുഹമ്മദ് ഇസ്മായീ ല്‍, മയ്യേരി കുഞ്ഞഹമ്മദ്, തിരൂര്‍ നഗരസഭാ കൗണ്‍സിലര്‍ സി കോയ, എ.കെ.സൈതാലിക്കുട്ടി, കൊക്കോടി മൊയ്തീന്‍ കുട്ടി ഹാജി, കുഞ്ഞിതുട്ടി, പ്രകാശന്‍, പി വി സമദ്, സി ജൗഹര്‍, ജൗഹര്‍ കുറുക്കോളി  പങ്കെടുത്തു.
Next Story

RELATED STORIES

Share it