Kollam Local

ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ ഫണ്ടില്‍ തിരിമറിയെന്ന് ആരോപണം

കൊല്ലം: കൊല്ലം ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ അധികാരികള്‍ പൊതുവിദ്യാഭ്യാസം തകര്‍ക്കുന്ന നയങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് പിടിഎ അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. രണ്ട് ലക്ഷത്തിലധികം രൂപ പിടിഎ ഫണ്ടില്‍ അടയ്ക്കാതെ കൈയില്‍വച്ച് ഉപയോഗിച്ചു വരികയാണ്. ഹയര്‍സക്കന്‍ഡറി പ്രിന്‍സിപ്പലായ ഗോപകുമാര്‍ പിടിഎ പലതവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഫണ്ട് അടയ്ക്കാന്‍ അദ്ദേഹം കൂട്ടാക്കുന്നില്ല. പിടിഎ നിര്‍വ്വാഹക സമിതിയില്‍ കണക്കുകള്‍ അവതരിപ്പിക്കാതെയും പിടിഎ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയും വലിയ അഴിമതിക്ക് വഴിവെയ്ക്കുന്നു. വന്‍തുക സ്വകാര്യ വ്യക്തികളില്‍ നിന്നും അഡ്വാന്‍സ് വാങ്ങി കാന്റീന്‍ നടത്തുവാന്‍ അനുവദിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് വെല്ലുവിളിയാവുകയാണ്. അഡ്വാന്‍സ് തുക പിടിഎയുടെ കണക്കില്‍ വന്നിട്ടില്ല. എങ്കിലും പിടിഎ ആണ് കാന്റീന്‍ നടത്തിപ്പെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നു.
എത്രയും വേഗം അധികാരികള്‍ ഈ അഴിമതിക്കെതിരേ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് പിടിഎ പ്രസിഡന്റ് ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് എന്‍ ടെന്നിസണ്‍, വൈസ് പ്രസിഡന്റ് ബി ഗോപകുമാര്‍, നിര്‍വ്വാഹക സമിതി അംഗങ്ങള്‍ അബ്ദുല്‍ ലത്തീഫ്, എന്‍ സുഗുണന്‍, ടി ജോസ്, സിന്ധുലാല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it