ernakulam local

ഗവ.പ്രസ്സ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് 54-ാം സംസ്ഥാന സമ്മേളനം നാളെ



കാക്കനാട്: ഗവ.പ്രസ്സ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി)യുടെ 54-ാം സംസ്ഥാന സമ്മേളനം നാളെ രാവിലെ പതിനൊന്നിന്   എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ ഷീനാമ്മ എം ഫിലിപ്പ് നഗറില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേഷ് ബാബു അധ്യക്ഷത വഹിക്കും.ജൂലൈ ഒന്ന്, രണ്ട് തിയതികളിലായി നടക്കുന്ന സമ്മേള നത്തോടനുബന്ധിച്ച് സുവനീര്‍ പ്രകാശനം, അവാര്‍ഡ് വിതരണം, യാത്രയയപ്പ്, മുന്‍ കാല നേതാക്കളെ ആദരിക്കല്‍, വനിത സമ്മേളനം, സിം പോസിയം, പ്രതിനിധി സമ്മേളനം, ട്രേഡ് യൂനിയന്‍ സൗഹൃദ സമ്മേളനം, പ്രകടനം പൊതു സമ്മേളനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. നാളെ രാവിലെ 10ന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അഡ്വ.വി പ്രതാപചന്ദ്രന്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിനു തുടക്കം കുറിക്കും.പ്രഫ.കെ വി തോമസ് എംപി, എംഎല്‍എമാരായ പി റ്റി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഹൈബി ഈഡന്‍, മുന്‍ എംഎല്‍എ ബന്നി ബഹനാന്‍, പാലോട് രവി, ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, പി ഐ മുഹമ്മദാലി, കെ സുരേന്ദ്രന്‍, തോമസ് ഹെര്‍ബിറ്റ് ശ്രീകാര്യം മോഹനന്‍, ജോമി സ്റ്റീഫന്‍, കെ എം അബ്ദുള്‍ കരീം ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.തുടര്‍ന്ന് നടക്കുന്ന അവാര്‍ഡ് ദാനം വി ടി ബല്‍റാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന സനാത സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാസനില്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ സൗമിനി ജയിന്‍, ഷീജ എസ്, ഗീതാകുമാരി അമ്മ, ലിജി സുരേഷ്, രഞ്ജനി ഉണ്ണി പങ്കെടുക്കും.’
Next Story

RELATED STORIES

Share it