ഗവ. നഴ്‌സസ് യൂനിയന്‍ സംസ്ഥാന സമ്മേളനം സമാപിച്ചു

അടൂര്‍: ഗവ. നഴ്‌സസ് യൂനിയന്‍ സംസ്ഥാന സമ്മേളനം സമാപിച്ചു. യോഗ്യതയ്ക്കും ജോലിഭാരത്തിനും ആനുപാതികമായി വേതനം വര്‍ധിപ്പിക്കുക, യൂനിഫോം അലവന്‍സ് 5000 രൂപയായി വര്‍ധിപ്പിക്കുക, നൈറ്റ് ഡ്യൂട്ടി അലവന്‍സ്, റിസ്‌ക് അലവന്‍സ് ഹോളിഡേ ഡ്യൂട്ടി അലവന്‍സ്, റേഡിയേഷന്‍ അലവന്‍സ് എന്നിവ വര്‍ധിപ്പിക്കുക, പുരുഷ നഴ്‌സുമാരുടെ യൂനിഫോം പരിഷ്‌കരിക്കുക, ആരോഗ്യ വകുപ്പിലെ ഹോളിഡേകള്‍ ഇഎസ്‌ഐ വകുപ്പിലും അനുവദിക്കുക, നഴ്‌സിങ് വിദ്യാര്‍ഥികളുടെ സ്‌റ്റൈപ്പന്റ് പരിഷ്‌കരിക്കുക, പ്രൊവിഷന്‍ പോസ്റ്റിങ് ഉറപ്പാക്കുക, നഴ്‌സിങ് ഇതര ജോലികളില്‍ നിന്ന് നഴ്‌സുമാരെ ഒഴിവാക്കുക, സര്‍ക്കാര്‍ നഴ്‌സുമാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് അനുവദിക്കുക, എല്ലാ ആശുപത്രികളിലും മൂന്ന് ഷിഫ്ട് ഡ്യൂട്ടി നടപ്പാക്കുക, നഴ്‌സിങ് ട്യൂട്ടര്‍ നിയമനം അടിയന്തരമായി നടത്തുക, 52 വയസ്സുകഴിഞ്ഞ നഴ്‌സുമാരെ രാത്രികാല ജോലിയില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ പ്രമേയം 28ാം സംസ്ഥാന സമ്മേളനം അംഗീകരിച്ചു. സമ്മേളനത്തോടനുബന്ധിച്ചു നടന്ന യാത്രയയപ്പും സമാപന സമ്മേളനവും മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഹരിക്കുമെന്നും പൊതുജനങ്ങളെ സേവിക്കുന്ന കാര്യത്തില്‍ നഴ്‌സുമാരുടെ സേവനം പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യരംഗത്ത് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് യു അനില അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് തോപ്പില്‍ ഗോപകുമാര്‍, പഴകുളം ശിവദാസന്‍, സുരേഷ് കുഴിവേലില്‍, സിന്ധു ഭാസ്‌കര്‍, സുനില്‍ മംഗലത്ത്, ജനറല്‍ സെക്രട്ടറി കെ എസ് സന്തോഷ്, ടി കെ അരുണ, രഹന, കെ വിജയമ്മ, ചേച്ചമ്മ ജോസഫ്, എ ശൈലകുമാരി സംസാരിച്ചു. മികച്ച നഴ്‌സിനുള്ള ദേശീയ- സംസ്ഥാന അവാര്‍ഡ് നേടിയ കെ സോജാ ബേബിയെ യോഗത്തില്‍ അനുമോദിച്ചു. സി കെ ഗൗരി, ജാസ്മിന്‍ മെഹ്മൂദ്, സുശീല അഗസ്റ്റിന്‍, വി ജയലക്ഷ്മി എന്നിവര്‍ക്ക് യാത്രയയപ്പു നല്‍കി.
Next Story

RELATED STORIES

Share it