kozhikode local

ഗവ. കോളജ് നിര്‍മാണത്തിന് ഫണ്ടില്ല; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

വാണിമേല്‍: നാദാപുരം ഗവ. കോളജ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഫണ്ട് നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎസ്എഫിന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം പ്രതിഷേധ സഹായ പണപ്പയറ്റ് സംഘടിപ്പിക്കുന്നു. നാദാപുരം നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഭരണകാലത്ത്— അനുവദിച്ച സര്‍ക്കാര്‍ കോളജാണ് വാടക കെട്ടിടത്തില്‍ നാല് വര്‍ഷമായിഅടിസ്ഥാന സൗകര്യമില്ലാതെ വീര്‍പ്പുമുട്ടുന്നത്.എല്ലാ നിയോജക മണ്ഡലങ്ങളിലും സര്‍ക്കാര്‍ കോളജ്— എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി മണ്ഡലത്തില്‍ അനുവദിച്ച കോളജ്— വാണിമേല്‍ നിരത്തുമ്മല്‍ പീടികയിലെ മദ്‌റസ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനമാരംഭിച്ചത്—. ഒരു വര്‍ഷത്തിന് ശേഷം പുതിയ ബാച്ചു കൂടി വന്നതോടെ കൂടുതല്‍ സൗകര്യമുള്ള വയല്‍പീടിക ദാറുല്‍ ഹുദ അറബിക്— കോളജ്— കെട്ടിടത്തിലേക്ക്— മാറുകയായിരുന്നു. സൈക്കോളജി, ഫിസിക്‌സ്, ഇംഗ്ലീഷ്—, എക്കണോമിക്‌സ്, ബി കോം തുടങ്ങി അഞ്ച്— പഠന വിഭാഗങ്ങളിലായി നിലവില്‍ അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ ഈ കോളജിലുണ്ട്. അഡ്മിഷന്‍ കൂടിയതിനാല്‍ ബികോം ഒഴികെയുള്ള ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ വയല്‍പീടികയില്‍ പുതുതായി തുടങ്ങിയ ഷോപ്പിങ് കോംപ്ലക്‌സിലെ മുകള്‍ നിലയിലാണ് പഠനം നിര്‍വഹിക്കുന്നത്. തൊട്ടു താഴെയുള്ള ചിക്കന്‍ സ്റ്റാളില്‍ നിന്നും ദുര്‍ഗന്ധം വരുന്നതിനാല്‍ പലപ്പോഴും ക്ലാസുകള്‍ തടസ്സപ്പെടുന്നു. 26 സ്ഥിരാധ്യാപകര്‍ വേണ്ടിടത്ത് ആകെ രണ്ട് പേര്‍ മാത്രമാണുള്ളത്. പുതുതായി അധ്യാപക നിയമനം നടക്കാത്തതിനാല്‍  24 ഗസ്റ്റ് അധ്യാപകരെവെച്ചുകൊണ്ടാണ് നാദാപുരം ഗവ കോളജ് മുന്നോട്ട് പോകുന്നത് .80 ശതമാനവും പെണ്‍കുട്ടികള്‍ പഠിക്കുന്ന നാദാപുരം ഗവ കോളജില്‍ ആകെ രണ്ട് കക്കൂസുകളാണുള്ളത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും സമീപത്തെ വീടുകളെ ആശ്രയിക്കേണ്ടി വരുന്നു.പരിമിതമായ സൗകര്യങ്ങളില്‍ക്കിടയിലും പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഈ സര്‍ക്കാര്‍ കോളജ്— ശ്രദ്ധ നേടിയിട്ടുണ്ട്—. എന്‍എസ്—എസ്—, യൂത്ത്— ഗ്രീന്‍ കമ്മ്യൂണിറ്റി,ഫിലിം ക്ലബ്—,വിവിധ അസോസിയേഷനുകള്‍, വുമണ്‍ സെല്‍ എന്നിവയുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നത്—.സമൂഹത്തിലെ അശരണര്‍ക്ക്— വേണ്ടി കോളജില്‍ പ്രവര്‍ത്തിക്കുന്ന ഒരു രൂപ ചാലഞ്ച്— ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കോളജ്— കെട്ടിട നിര്‍മാണം കിണമ്പ്രക്കുന്നില്‍ പുരോഗമിച്ച്— കൊണ്ടിരുക്കുകയാണ്. കിണംബ്രക്കുന്നില്‍ ജനകീയ കമ്മിറ്റി കണ്ടെത്തിയ സ്ഥലത്ത്— കെട്ടിട നിര്‍മാണം അനിശ്ചിതമായി നീളുന്നതില്‍ പ്രതിഷേധിച്ചാണ് കോളജ്— വിദ്യാര്‍ഥി സമരസമിതി നാളെ പ്രതിഷേധ പണപ്പയറ്റ്  സംഘടിപ്പിക്കുന്നത്.  സ്വന്തം കെട്ടിടത്തില്‍ കോളജ് പഠനം സാധ്യമാകാന്‍ ഇനിയും രണ്ട് വര്‍ഷത്തോളം എടുക്കും. കരാര്‍ അവസാനിക്കുന്നതിനാല്‍ വാടകക്കെട്ടിടത്തില്‍ നിന്നും ഈ അധ്യയന വര്‍ഷത്തോട് കൂടെ ഇറങ്ങേണ്ടിവരും. നിര്‍മാണ പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്തിയില്ലെങ്കില്‍ അഞ്ഞൂറോളം വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്ത്വത്തിലാവും.
Next Story

RELATED STORIES

Share it