ഗവേഷണത്തിന് ധനസഹായം

എല്‍ബിഎസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുരയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിെസബിലിറ്റി സ്റ്റഡീസ് ഭിന്നശേഷിയുള്ള കുട്ടികളുടെ വിഷയത്തില്‍ ഗവേഷണം നടത്താന്‍ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.  ഗവേഷണതല്‍പരരായ കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിങ്, മെഡിക്കല്‍ കോളജ്, പോളിടെക്‌നിക് എന്നിവിടങ്ങളിലെ കോളജ് അധ്യാപകര്‍ക്ക് അപേക്ഷിക്കാം. ഗവേഷണത്തില്‍ തല്‍പരരായ നിശ്ചിത യോഗ്യതയുള്ള വ്യക്തികള്‍ക്കും സര്‍ക്കാര്‍ എന്‍ജിനീയറിങ്, മെഡിക്കല്‍ കോളജ്, ഇതര സര്‍ക്കാര്‍ കോളജ് മുഖേന ധനസഹായത്തിന് അപേക്ഷിക്കാം.  കേരളത്തിലെ എന്‍ജിനീയറിങ്, മെഡിക്കല്‍ കോളജ്, ഇതര സര്‍ക്കാര്‍ കോളജ്, എയ്ഡഡ് കോളജ് എന്നിവയില്‍ ഈ വിഷയത്തില്‍ പ്രോജക്ട് ചെയ്യുന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും  ബിടെക്, പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി ജനുവരി 10 വരെയും പ്രോജക്ട് പ്രപ്പോസലിന്റെ ഹാര്‍ഡ് കോപ്പി (അഞ്ച് സെറ്റ്) 15 വരെയും സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിെസബിലിറ്റി സ്റ്റഡീസില്‍ സ്വീകരിക്കും. വിശദവിവരങ്ങളും അപേക്ഷാ ഫോറവും ംംം.രറസെലൃമഹമ.ീൃഴ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2345627.
Next Story

RELATED STORIES

Share it