Flash News

ഗവര്‍ണറെ വിമര്‍ശിക്കാന്‍ ആര്‍ക്കും അധികാരമില്ല- ആര്യാടന്‍

ഗവര്‍ണറെ വിമര്‍ശിക്കാന്‍ ആര്‍ക്കും അധികാരമില്ല- ആര്യാടന്‍
X


മഞ്ചേരി: ഒരു ഗവര്‍ണറെ  വിമര്‍ശിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് അധികാരമില്ലെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ്. ഗവര്‍ണര്‍ ഒരു സംസ്ഥാനത്തിന്റെ കോണ്‍സ്റ്റിറ്റിയൂഷണല്‍ ഹെഡാണ്. ആ പദവിയെ ആരും വിമര്‍ശിക്കാറില്ല. അദ്ദേഹത്തിന്റെയടുക്കല്‍ പോരായ്മകളുണ്ടെങ്കില്‍ അത്് ചോദ്യം ചെയ്യാന്‍ പ്രസിഡന്റിനും സുപ്രീം കോടതിക്കും മാത്രമേ അധികാരമുള്ളു. അതേസമയം ഒരു ഗവര്‍ണര്‍ക്ക്  മന്ത്രിസഭയുടെ ഉപദേശ പ്രകാരമല്ലാതെ പ്രവര്‍ത്തിക്കാനാവില്ല. എന്നാല്‍ അദ്ദേഹത്തിന് ചെയ്യാവുന്ന പരിധിയില്‍ നിന്നും അദ്ദേഹത്തിന്റെ ബാധ്യത നിറവേറ്റുന്നുണ്ട്. അല്ലാതെ രാഷ്ട്രീയക്കാര്‍ പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഒരു ഗവര്‍ണര്‍ക്ക് കഴിയില്ല. ഇപ്പോഴത്തെ പ്രശ്‌നം കണ്ണൂരിലെ പ്രശ്‌നമാണ്.  ഇതില്‍ സിപിഎമ്മും ബിജെപിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ബിജെപി കേന്ദ്രത്തിലെ അധികാരമുണ്ടെന്ന ഹുങ്കും സിപിഎം കേരളത്തിലെ അധികാരവും വെച്ച് കളിക്കുകയാണ്. ഇതിന് ഗവര്‍ണറെ കക്ഷി ചേര്‍ക്കേണ്ട കാര്യമില്ല. ആര്യാടന്‍ പറഞ്ഞു.

രാഷ്ട്രീയ കോണ്‍ഗ്രസ് സേവാ ജില്ലാ കമ്മിറ്റിയുടെ  ഭിന്നശേഷിക്കാര്‍ക്കുള്ള വീല്‍ചെയര്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്യാടന്‍. ഇടതു സര്‍ക്കാര്‍ ഭിന്ന ശേഷിക്കാരോട് മോശമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it