Flash News

ഗവര്‍ണര്‍ പോസ്റ്റ്മാനല്ലെന്ന് എം ടി രമേശ്



തിരുവനന്തപുരം: ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവത്തെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കണ്ണൂര്‍ കൊലയുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ രാജ്ഭവനിലെത്തി സമര്‍പ്പിച്ച പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറിയതാണ് ബിജെപി നേതാവിനെ ചൊടിപ്പിച്ചത്. ഗവര്‍ണര്‍ വെറും പോസ്റ്റ്മാനല്ല. പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കുന്നിടത്തോളം കാലം നീതി കിട്ടില്ലെന്നു തിരിച്ചറിഞ്ഞാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. അത് മുഖ്യമന്ത്രിക്ക് കൈമാറാന്‍ ഗവര്‍ണറുടെ ഇടനില ആവശ്യമില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് അഡ്രസ് അറിയാത്തതുകൊണ്ടല്ലല്ലോ ബിജെപി നേതാക്കള്‍ രാജ്ഭവനിലെത്തി പരാതി നല്‍കിയത്. ഗവര്‍ണര്‍ക്ക് കൈക്കൊള്ളാവുന്ന എത്രയോ നടപടികള്‍ ഉണ്ട്. അത് ചെയ്യാനാവുമോ എന്നതാണ് ചോദ്യമെന്നും രമേശ് കുറിച്ചു.
Next Story

RELATED STORIES

Share it