ഗവര്‍ണര്‍ ഇടപെടുന്നതു വരെ സമരം തുടരും: കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഉദ്യോഗസ്ഥരോട് അവരുടെ നിലപാട് മാറ്റാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ആവശ്യപ്പെടുന്നതു വരെ രാജ് നിവാസിലെ സ്വീകരണമുറിയിലെ സമരം അവസാനിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എന്തധികാരത്തിലാണ് ഡല്‍ഹി മന്ത്രിമാര്‍ ലഫ്. ഗവര്‍ണറുടെ വസതിയില്‍ സമരം ചെയ്യുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി ഇന്നലെ ആരാഞ്ഞിരുന്നു. ഡല്‍ഹിയിലെ ഐഎഎസ് ഓഫിസര്‍മാരുടെ നിസ്സഹകരണ സമരത്തിന്റെ പശ്ചാത്തലത്തിലാണ് സമരമെന്ന് കെജ്‌രിവാള്‍ പ്രതികരിച്ചു. ഉദ്യോഗസ്ഥര്‍ പറയുന്നത് അവര്‍ക്കു ജോലി തുടരാന്‍ താല്‍പര്യമുണ്ടെന്നാണ്. പക്ഷേ, ഗവര്‍ണറുടെ ഓഫിസില്‍ നിന്നു സമ്മര്‍ദമുണ്ട്. ഉദ്യോഗസ്ഥരുടെ സമരം അവസാനിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് താല്‍പര്യമില്ല. അതാണ് തങ്ങള്‍ നിലപാട് കടുപ്പിക്കാന്‍ കാരണമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.
ഐഎഎസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ ഒരു യോഗത്തിലും പങ്കെടുക്കുന്നില്ല. സ്‌കൂള്‍, കോളജ്, ആശുപത്രി പോലെയുള്ള പല സേവനങ്ങളും സ്തംഭനാവസ്ഥയിലാണ്. ഗവര്‍ണര്‍ക്ക് പലതവണ കത്തെഴുതിയിരുന്നു. താനും പലതവണ ഗവര്‍ണറെ കണ്ടു. ഇടപെടാമെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നെങ്കിലും പാലിച്ചില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it