Flash News

ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക തകര്‍ച്ചയിലെന്ന് ഐഎംഎഫ്

ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക തകര്‍ച്ചയിലെന്ന് ഐഎംഎഫ്
X


ദുബയ്: സൗദി അറേബ്യയുള്‍പ്പെടെയുള്ള ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക തകര്‍ച്ചയിലാണെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) റിപോര്‍ട്ട്. തകര്‍ച്ചയില്‍നിന്നു തിരിച്ചുകയറുമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ പ്രഖ്യാപിത സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ ഇടിവുണ്ടാവും. എണ്ണയെ ആശ്രയിച്ച് മുന്നോട്ടുപോവുന്ന ഈ രാജ്യങ്ങള്‍ക്ക് തിരിച്ചടിയായത് എണ്ണ വിലയിലെ തകര്‍ച്ചയാണ്. അതേസമയം, യുഎഇക്ക് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് റിപോര്‍ട്ടിലുള്ളത്. നടപ്പുസാമ്പത്തിക വര്‍ഷം ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തികസ്ഥിതി അല്‍പം മെച്ചപ്പെടുമെന്ന് ഒക്ടോബറില്‍ അറിയിച്ചിരുന്നുവെങ്കിലും വളര്‍ച്ച പ്രതീക്ഷിച്ച പോലെയുണ്ടാവില്ലെന്നാണ് പുതിയ റിപോര്‍ട്ട് വ്യക്തമാക്കുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥയില്‍ 3.6 ശതമാനം വളര്‍ച്ചയാണ് ഐഎംഎഫ് വിലയിരുത്തുന്നത്. എന്നാല്‍, ഗള്‍ഫ് രാജ്യങ്ങളുടേത് 1.9 ശതമാനം മാത്രമേ ഉണ്ടാവൂ. നേരത്തേ പറഞ്ഞിരുന്നത് 2.9 ശതമാനം വളര്‍ച്ചയുണ്ടാവുമെന്നായിരുന്നു. സൗദിയുടെ സാമ്പത്തിക വളര്‍ച്ച നന്നേ കുറവായിരിക്കും. നേരത്തേ രണ്ട് ശതമാനം വളര്‍ച്ചയാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. പുതിയ റിപോര്‍ട്ടില്‍ കേവലം 0.4 ശതമാനം വളര്‍ച്ച മാത്രമേ സൗദിക്ക് ഉണ്ടാവുകയുള്ളൂവെന്നും സൂചിപ്പിക്കുന്നു.എണ്ണ വിലയിലെ ഇടിവാണ് അറബ് രാജ്യങ്ങള്‍ക്ക് തിരിച്ചടിയായത്. എണ്ണ ഉല്‍പാദനം കുറച്ച് വില പിടിച്ചുനിര്‍ത്താന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചെങ്കിലും ഈ നീക്കം പാളിയിരുന്നു. യമനില്‍ നടത്തുന്ന സൈനികാക്രമണം ധനകമ്മി വര്‍ധിക്കുന്നതിനു വഴിവയ്ക്കുന്നു.
Next Story

RELATED STORIES

Share it