Gulf

ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ എം.എം. യുസുഫലി

ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ എം.എം. യുസുഫലി
X
ദുബയ്: നിക്ഷേപകര്‍ക്ക്  യുഎഇയില്‍ പൂര്‍ണ്ണമായ ഉടമസ്ഥാവകാശവും 10 വര്‍ഷത്തെ വിസയും നല്‍കാനുള്ള തീരുമാനം കൂടുതല്‍ ബഹുരാഷ്ട്ര കമ്പനികള്‍ യുഎഇയിലേക്ക് ആകര്‍ഷിക്കുമെന്നും അത് വഴി മലയാളികളടക്കം നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ലുലു ഗ്രൂപ്പ്  ചെയര്‍മാനും എം.ഡി.യുമായ എം.എ. യൂസുഫലി ദുബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുഎഇയുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്ന സുപ്രധാന തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവിത സൗകര്യവും കുട്ടികളുടെ വിദ്യാഭ്യാസവും വളരെ ലളിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വില കൂടുതല്‍ വര്‍ദ്ധിക്കുന്നത്്്എണ്ണ ഉല്‍പ്പാദക രാജ്യങ്ങളായ ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രത കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്യുന്നത്്. ഇതും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. യു.എ.ഇ. വിശാലമായ കാഴ്ചപ്പാടുള്ള രാജ്യമാണ്. ഗുണനിലവാരമുള്ളതും സുരക്ഷിതമായ ജീവിതം, ഭക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്ക് യു.എ.ഇ. ഏറെ മുന്‍പന്തിയിലാണ്. മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി നേടുന്നതിന് പകരം കേരളത്തില്‍ തന്നെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. നിക്ഷേപകര്‍ കേരളത്തിലേക്കും വരികയാണങ്കില്‍ ഉപ്പേരി വില്‍ക്കുന്നവര്‍ക്ക് വരെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി വിമാനത്താവളത്തെ പോലെ തന്നെ കണ്ണൂര്‍ വിമാനത്താവളവും ഉയരും.



Next Story

RELATED STORIES

Share it