Pravasi

ഗള്‍ഫ് തേജസ് വാര്‍ഷികപ്പതിപ്പ് പ്രകാശനം

റിയാദ്:  ഗള്‍ഫ് തേജസ് വാര്‍ഷികപ്പതിപ്പ് വര്‍ണാഭമായ ചടങ്ങില്‍ പ്രവാസി വായനക്കാര്‍ക്കായി സമര്‍പ്പിച്ചു. റിയാദ് ബത്ഹയിലെ റമദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റിയാദ് നഗരസഭയിലെ പ്ലാനിങ് ആന്റ് റിസര്‍ച്ച് തലവനും അല്‍ റിയാദ് മാഗസിന്‍ എഡിറ്ററും സൗദി ഗ്രീന്‍ ബില്‍ഡിങ് സൊസൈറ്റി സ്ഥാപകനുമായ എന്‍ജിനീയര്‍ മുഹമ്മദ് സഈദ് അല്‍ ഗാംദി വാര്‍ഷികപ്പതിപ്പ് ഹാര സഫാ മക്ക പോളിക്ലിനിക് മാനേജര്‍ നൗഫല്‍ പാലക്കാടന് നല്‍കി പ്രകാശനം ചെയ്തു. ഗള്‍ഫ് തേജസ് എഡിറ്റര്‍ അഹ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. നിരവധി വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട് കേരളത്തില്‍ നേര്‍വാക്കിന്റെ 10 വര്‍ഷം പിന്നിടുന്ന തേജസ് ദിനപത്രത്തിന്റെ നിലപാടുകളും അതിജീവന പോരാട്ടങ്ങളും അഹ്മദ് ശരീഫ് സദസ്സുമായി പങ്കുവച്ചു. ഫാഷിസ്റ്റ് ഭീകരതയ്ക്കും ഭരണകൂടത്തിന്റെ കൊള്ളരുതായ്മകള്‍ക്കുമെതിരേ ധീരമായി നിലകൊള്ളുകയും പൊതുസമൂഹത്തിനു മുന്നില്‍ വസ്തുതകള്‍ തുറന്നുകാട്ടുകയും ചെയ്യുന്ന തേജസിന് സര്‍ക്കാര്‍വക പരസ്യങ്ങള്‍ നിഷേധിച്ചുകൊണ്ടായിരുന്നു ഭരണകൂടം പകരം വീട്ടിയതെന്നും എന്നാല്‍ പൊതു മനസ്സാക്ഷിയെ ഉണര്‍ത്തുന്നതില്‍ തേജസിന്റെ പരിശ്രമം വിജയം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. സഈദ് അല്‍ ഗാംദിക്കുള്ള ഉപഹാരം അല്‍ ജുമുഅ മാഗസിന്‍ എഡിറ്റര്‍ ഹനീഫ് പുല്ലിപ്പറമ്പ് സമ്മാനിച്ചു.  ഗള്‍ഫ് തേജസിനു പിന്തുണയേകുന്ന പ്രമുഖ സ്ഥാപനങ്ങള്‍ക്കും ബിസിനസ് വ്യക്തിത്വങ്ങള്‍ക്കും ചടങ്ങില്‍ വച്ച് ഉപഹാരം സമര്‍പ്പിച്ചു. അല്‍മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് സിഇഒ നാസര്‍ അബൂബക്കറിനുള്ള ഉപഹാരം റാഫി പാങ്ങോട് സമ്മാനിച്ചു. സിറ്റി ഫഌവര്‍ പ്രതിനിധി അസീസിനുള്ള ഉപഹാരം ഏഷ്യാനെറ്റ് റിയാദ് ബ്യൂറോ ചീഫ് നാസര്‍ കാരന്തൂര്‍ കൈമാറി. നെസ്റ്റോ ഹൈപ്പറിനുള്ള ഉപഹാരം റീജ്യനല്‍ മാനേജര്‍ ഫഹദ് മയോണ്‍ തേജസ് റീജ്യനല്‍ മാനേജര്‍ കെ ടി മുഹമ്മദില്‍ നിന്ന് ഏറ്റുവാങ്ങി. റിയാദ് വില്ലാസിനുള്ള ഉപഹാരം അഡ്വ. അജിതിന് സൗദി ഡിസ്ട്രിബ്യൂഷന്‍ കമ്പനി മാനേജര്‍ ഹാരിസ് ബാബു സമ്മാനിച്ചു. സഫാ മക്ക പോളിക്ലിനിക് മാര്‍ക്കറ്റിങ് മാനേജര്‍ യഹ്‌യ, റിപോര്‍ട്ടര്‍ ചാനല്‍ സൗദി മാര്‍ക്കറ്റിങ് തലവന്‍ ബഷീര്‍ പാങ്ങോടില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. ജീപാസ് മാനേജര്‍ ഷംസുദ്ദീനുള്ള ഉപഹാരം ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് മുസ്തഫ ചാവക്കാട് നല്‍കി. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ശിഫ അല്‍ജസീറ പോളിക്ലിനിക്, റോയല്‍ ട്രാവല്‍സ്, അറ്റ്‌ലസ് ജ്വല്ലറി, അല്‍ ജസീറ ബാങ്ക്- ഫൗരി, എബിസി കാര്‍ഗോ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ഉപഹാരം നല്‍കി. പ്രകാശനച്ചടങ്ങ് റിയാദിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി.
Next Story

RELATED STORIES

Share it