Flash News

ഗള്‍ഫുഡിന് തുടക്കമായി

ഗള്‍ഫുഡിന് തുടക്കമായി
X
gujud

ദുബയ്: ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വ്യാപാര മേളകളില്‍ ഒന്നായ ഗള്‍ഫുഡിന് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കം. 21ാമത് മേള ദുബൈ ഉപഭരണാധികാരിയും യു.എ.ഇ ധനമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. 25 വരെ നീളുന്ന പ്രദര്‍ശനത്തില്‍ 120 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 5000ല്‍ അധികം അന്താരാഷ്ട്ര കമ്പനികള്‍ പങ്കെടുക്കും. 85000 പേര്‍ സന്ദര്‍കരായെത്തുമെന്നാണ് സംഘാടകര്‍ കണക്കാക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഹലാല്‍ ഭക്ഷ്യോത്പന്ന പ്രദര്‍ശന മേള കൂടിയാണ് ഗള്‍ഫുഡ്‌ .  മേളയില്‍ 117 പവലിയനുകളാണുള്ളത്.
ഭക്ഷ്യോത്പന്ന നിര്‍മാതാക്കള്‍, മൊത്ത വില്‍പ്പനക്കാര്‍, വിതരണക്കാര്‍, കയറ്റുമതി മേഖലയില്‍ നിന്നുള്ളവര്‍ അവരുടെ സേവനങ്ങളും ഉത്പന്നങ്ങളും മേളയില്‍ അണിനിരത്തും. ഇക്കുറി ഗള്‍ഫുഡില്‍  ദശലക്ഷക്കണക്കിന് ഡോളറിന്റെ ഇടപാടുകള്‍ നടക്കുമെന്നാണ് കണക്കാക്കുന്നത്. 53.1 ബില്യണ്‍ ഡോളറിന്റേതാണ് നിലവില്‍ ജി.സി.സി ഭക്ഷ്യ ഇറക്കുമതി.
ഇക്കുറി റഷ്യ, കോസ്റ്ററിക്ക, ബലാറസ്, മൗറീഷ്യസ് എന്നീ രാജ്യങ്ങളില്‍ നിന്നും കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. ആറു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ന്യൂസീലാന്റിന്റെ വരവ്. കൃഷിമന്ത്രി അലക്‌സാണ്ടര്‍ കാച്ചേവിന്റെ നേതൃത്വത്തിലാണ് റഷ്യന്‍ സംഘം മേളക്കെത്തിയിരിക്കുന്നത്. ഹലാല്‍ ഇറച്ചി, പാല്‍, പാല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് റഷ്യന്‍ സംഘം മേളയില്‍ അവതരിപ്പിക്കുന്നത്.
യു.എ.ഇക്കു പുറമെ ഈജിപ്ത്, ഇന്ത്യ, പാകിസ്താന്‍, ഇറ്റലി, ഗ്രീസ്, അര്‍ജന്റീന, യു.എസ്, ഫിലിപ്പൈന്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.
Next Story

RELATED STORIES

Share it