ഗള്‍ഫിലേക്ക് എയര്‍ കേരള സര്‍വീസ്  ആരംഭിക്കും

തിരുവനന്തപുരം: ഗള്‍ഫിലേക്കുള്ള എയര്‍ കേരള സര്‍വീസ് ആരംഭിക്കാന്‍ 10 കോടി വകയിരുത്തി.
കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി, കണ്ണൂര്‍ വിമാനത്താവളത്തിന്റെ അടിസ്ഥാനസൗകര്യ വികസനം, കൊച്ചി നഗരത്തിലെ മെട്രോ റെയില്‍ പദ്ധതി, സബര്‍ബന്‍ റെയില്‍ കോറിഡോര്‍, വൈറ്റില മൊബിലിറ്റി ഹബ്, തിരുവനന്തപുരം മള്‍ട്ടി മോഡല്‍ എയര്‍പോര്‍ട്ട് ഹബ്ബ് എന്നിവയ്ക്ക് ടോക്കണ്‍ തുക വകയിരുത്തി. ആവശ്യമായ തുക മേജര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് പ്രോജക്ടുകള്‍ എന്ന നിലയില്‍ വിനിയോഗിക്കാം. ഹെലികോപ്ടര്‍ സര്‍വീസ് ആരംഭിക്കാന്‍ ഹെലിപാഡ് നിര്‍മാണത്തിന്റെ പ്രാരംഭ ചെലവിന് 10 കോടി. കൊച്ചി സംയോജിത ജലഗതാഗത സംവിധാനം, ബോക്കല്‍ എയര്‍സ്ട്രിപ്പ് എന്നിവയ്ക്ക് ടോക്കണ്‍ വിഹിതം.
തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍ ഇടനാഴിയുടെ സാധ്യതാ പഠനം ഈ വര്‍ഷം പൂര്‍ത്തിയാക്കും. കേരളത്തിന്റെ റെയില്‍വേ വികസനം ത്വരിതപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ 51 ശതമാനവും ഇന്ത്യന്‍ റെയില്‍വേ 49 ശതമാനവും ഓഹരി മൂലധനം മുടക്കി ഒരു സംയുക്ത സംരംഭം ആരംഭിക്കും. കോട്ടയം-കോടിമത മൊബിലിറ്റി ഹബ്ബ് നിര്‍മിക്കും.
Next Story

RELATED STORIES

Share it