ഗള്‍ഫാര്‍ മുഹമ്മദലി ജയില്‍മോചിതനായി

മസ്‌കത്ത്: പ്രവാസി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലി ജയില്‍മോചിതനായി. റമദാനിനോടനുബന്ധിച്ച് പൊതുമാപ്പിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ വിട്ടയച്ചത്. എണ്ണവിതരണ പൈപ്പ്‌ലൈന്‍ കരാര്‍ നേടുന്നതിനു കോഴ നല്‍കിയ കേസില്‍ 15 വര്‍ഷത്തെ തടവിനാണു മുഹമ്മദലിയെ ഒമാന്‍ കോടതി ശിക്ഷിച്ചിരുന്നത്.
കോഴക്കേസില്‍ 2014 മാര്‍ച്ചിലാണ് അദ്ദേഹത്തെ ശിക്ഷിച്ചിരുന്നത്. 27 കോടി രൂപ പിഴയും വിധിച്ചിരുന്നു. ഗള്‍ഫാര്‍ എന്‍ജിനീയറിങ് ആന്റ് കോണ്‍ട്രാക്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടറും മലയാളിയുമാണ് ഗള്‍ഫാര്‍ മുഹമ്മദലി. ഒമാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പെട്രോളിയം ഡെവലപ്‌മെന്റ് ഓഫ് ഒമാനില്‍ നിന്നു കരാറുകള്‍ നേടിയെടുക്കാന്‍ ഉദ്യോഗസ്ഥനു കോഴ നല്‍കിയെന്നായിരുന്നു കേസ്. മുഹമ്മദലിയുടെ മാനേജര്‍ നൗഷാദിനെയും ഒമാന്‍ പെട്രോളിയം ഡെവലപ്‌മെന്റ് ടെന്‍ഡര്‍ മേധാവി ജുമ അല്‍ ഹനായിയെയും ശിക്ഷിച്ചിരുന്നു. മൂന്നുവര്‍ഷത്തെ തടവിനാണു മുഹമ്മദലിയെ ആദ്യം ശിക്ഷിച്ചിരുന്നത്. ഇതിനെതിരേ അപ്പീല്‍ നല്‍കിയെങ്കിലും ശിക്ഷ 15 വര്‍ഷമായി ഉയര്‍ത്തുകയായിരുന്നു. ശിക്ഷിച്ചതിനെത്തുടര്‍ന്ന് ഗള്‍ഫാര്‍ എന്‍ജിനീയറിങ് ആന്റ് കോണ്‍ട്രാക്റ്റിങിന്റെ ഡയറക്ടര്‍സ്ഥാനം അദ്ദേഹം രാജിവച്ചിരുന്നു.
Next Story

RELATED STORIES

Share it