Kollam Local

ഗര്‍ഭിണി മരിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണി മരിക്കാനിടയായ സാഹചര്യത്തെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ആവശ്യപ്പെട്ടു. പൂര്‍ണ്ണ ആരോഗ്യവതിയായ യുവതി മരിക്കാനിടയായത് ഡോക്ടറുടെ അനാസ്ഥ മൂലമാണെന്ന് വ്യാപകാരോപണം ഉള്ള സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സംശയനിവാരണം ഉണ്ടാക്കേണ്ടത് ബന്ധപ്പെട്ടവരുടെ ബാധ്യതയാണ്. സംഭവം ഉണ്ടായ ഉടനെ ഉന്നതാന്വേഷണം പ്രഖ്യാപിച്ചുവെങ്കിലും ഇനിയും റിപ്പോര്‍ട്ട് പുറത്ത് വരാത്തത് ദുരൂഹത ഉണ്ടാക്കുന്നതാണ്. ആശുപത്രിയില്‍ ആക്രമണം നടത്തി എന്നാരോപിച്ച് യുവതിയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അപലനീയമാണ്. പാവപ്പെട്ട രോഗികളെ ബുദ്ധിമുട്ടിച്ചും സ്വകാര്യ ആശുപത്രി ലോബിയെ സഹായിച്ചുകൊണ്ടും കഴിഞ്ഞ നിരവധി ദിവസങ്ങളായി ഡോക്ടര്‍മാരും ജീവനക്കാരും നടത്തിവരുന്ന സമരം ന്യായീകരിക്കുവാന്‍ കഴിയുന്നതല്ല. സമരംമൂലം ആശുപത്രി പ്രവര്‍ത്തനം പൂര്‍ണ്ണമായി സ്തംഭിച്ചിരിക്കുകയാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കുവാന്‍ കഴിയില്ല. അതിനാല്‍ സമരം എത്രയും വേഗം അവസാനിപ്പിച്ച് പൊതുജനങ്ങളോടുള്ള ബാധ്യത നിറവേറ്റണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it