Alappuzha local

ഗര്‍ഭിണിയായ ആരോഗ്യ വകുപ്പ് ജീവനക്കാരിയെ സ്വകാര്യ ബസ് ജീവനക്കാര്‍ അപമാനിച്ചതായി പരാതി

മാന്നാര്‍: മാന്നാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെകടറായി ജോലി ചെയ്യുന്ന മാവേലിക്കര സ്വദേശിയായ യുവതിയോടാണ് സ്വകാര്യ ബസ് ജീവനക്കാര്‍ അപമര്യാദയായി പരാതി. ഇതു സംബന്ധിച്ച് മെഡിക്കല്‍ സൂപ്രണ്ടിന് പരാതി നല്‍കുകയും മെഡിക്കല്‍ സൂപ്രണ്ട് മാന്നാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് പരാതി കൈമാറുകയും ചെയ്തു.  രാവിലെ ജോലിക്കായി മാന്നാറിലേക്ക് വരുവാന്‍ വേണ്ടി മാവേലിക്കരയില്‍ നിന്നും മുഴങ്ങോടിയില്‍ ട്രാവല്‍സ് എന്ന സ്വകാര്യ ബസില്‍ കയറി. മാന്നാര്‍ ഗവ: ആശുപത്രി ജങ്ഷനില്‍ നിര്‍ത്തുമോ എന്ന് ചോദിച്ചപ്പോള്‍ ജീവനക്കാര്‍ നിര്‍ത്താമെന്നു പറയുകയും സ്റ്റോര്‍ ജങ്ഷന്‍ കഴിഞ്ഞുള്ള അടുത്ത സ്റ്റോപ്പായ നായര്‍ സമാജം സ്‌കൂള്‍ ജങ്ഷനിലേക്കുള്ള ടിക്കറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ ആശുപത്രി ജങ്ഷനില്‍ എത്തിയപ്പോള്‍ ബസ് നിര്‍ത്താതിരിക്കുകയും മുന്നോട്ട് നീങ്ങുകയും ചെയ്തു. അടുത്ത സ്റ്റോപ്പായ സ്‌കൂള്‍ ജങ്ഷനിലും ബസ് നിര്‍ത്താതെ മുന്നോട്ട് എടുക്കുകയും ഇതിനെ ചോദ്യം ഉദ്യോഗസ്ഥയെ അസഭ്യം പറയുകയും പൂര്‍ണ ഗര്‍ഭിണിയാണെന്ന പരിഗണനപോലും നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. ബസ് മുന്നോട്ട് നീങ്ങിയപ്പോള്‍ ഒരാള്‍ കൈ കാണിക്കുകയും ബസ് നിര്‍ത്താന്‍ വേണ്ടി ജീവനക്കാര്‍ ബല്ലടിക്കുകയും യുവതി ഇറങ്ങാന്‍ ഒരുങ്ങിയപ്പോള്‍ വീണ്ടും അസഭ്യം പറയുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് യുവതിക്ക് അവിടെ ഇറങ്ങാന്‍ സാധിച്ചത്. ബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് മെഡിക്കല്‍ സൂപ്രണ്ട് ഡോ.സാബു സുഗതന്‍ പരാതി നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it