Flash News

ഗര്‍ഭിണിക്ക് ഇരിപ്പിടംആവശ്യപ്പെട്ടയാളെ ബസ്സില്‍ നിന്നു മര്‍ദിച്ച് താഴെയിട്ടു

കണ്ണൂര്‍: ഗര്‍ഭിണിക്ക് ബസ്സില്‍ സീറ്റൊഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ട ഗൃഹനാഥനെ മര്‍ദിച്ച് ബസ്സില്‍ നിന്ന് തള്ളി താഴെയിട്ടു. കടലായി കാഞ്ഞിരയിലെ പാണ്ഡ്യാലവളപ്പില്‍ പി വി രാജനാ (50)ണു മര്‍ദനമേറ്റത്.ബസ്സില്‍ നിന്നു താഴെവീണ് അബോധാവസ്ഥയിലായ ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജിലെ ന്യൂറോ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറിലാണു സംഭവം. കൂലിപ്പണിക്കാരനായ രാജന്‍ ഭാര്യ സവിതയ്‌ക്കൊപ്പം സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യുമ്പോഴാണു സംഭവം. ബസ്സില്‍ കയറിയ ഗര്‍ഭിണിയായ സ്ത്രീക്ക് സീറ്റൊഴിഞ്ഞു കൊടുക്കാന്‍ ഇരുന്നു യാത്ര ചെയ്യുകയായിരുന്ന രണ്ട് പെണ്‍കുട്ടികളോടു രാജന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെ പിറകിലിരുന്ന ഒരു യുവാവും മറ്റ് രണ്ടു പേരും ചോദ്യം ചെയ്യുകയും മര്‍ദിച്ച് തള്ളിയിടുകയുമായിരുന്നുവെന്നുമാണു ഭാര്യയുടെ ആരോപണം. യുവാക്കളുമായി തര്‍ക്കം രൂക്ഷമായതോടെ എത്തേണ്ട സ്‌റ്റോപ്പിന് മുമ്പു തന്നെ സവിത ഭര്‍ത്താവിനെ വിളിച്ച് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണു യുവാക്കള്‍ രാജനെ ബസ്സില്‍ നിന്ന് തള്ളി താഴെയിട്ടത്. റോഡില്‍ വീണ ശേഷവും ഇദ്ദേഹത്തെ ബസ്സില്‍ നിന്നിറങ്ങി യുവാക്കള്‍ മര്‍ദിച്ചെന്നാണു ആക്ഷേപം. വീഴ്ചയില്‍ നടപ്പാതയിലെ സ്ലാബില്‍ തലയിടിച്ചതിനാല്‍ അബോധാവസ്ഥയിലായ രാജനെ പരിസരവാസികള്‍ ഓട്ടോയില്‍ കണ്ണൂരിലെ മൂന്ന് ആശുപത്രികളിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ സ്‌കാനിങില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ന്യൂറോ ഐസിയുവിലേക്കു മാറ്റുകയായിരുന്നു.
Next Story

RELATED STORIES

Share it