Flash News

ഗര്‍ഭിണികള്‍ക്ക് പരീക്ഷയില്‍ പ്രത്യേക ഇളവ് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി

ഗര്‍ഭിണികള്‍ക്ക് പരീക്ഷയില്‍ പ്രത്യേക ഇളവ് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി
X
കൊച്ചി: വിദ്യാര്‍ഥികളായ ഗര്‍ഭിണികള്‍ക്ക് പരീക്ഷ എഴുതുന്നതിനുള്ള ഹാജര്‍ വ്യവസ്ഥയില്‍ പ്രത്യേക ഇളവ് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. പഠന കാലയളവില്‍ ആവശ്യമെങ്കില്‍ ഗര്‍ഭധാരണം മാറ്റിവെയ്ക്കാവുന്നതാണെന്നും ഗര്‍ഭധാരണമെന്നത് അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒന്നല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഗര്‍ഭധാരണം സംബന്ധിച്ച് വ്യക്തിക്ക് ആലോചിച്ച് തീരുമാനമെടുക്കാമെന്നിരിക്കെ ഗര്‍ഭിണികളാണെന്ന കാരണത്താല്‍ സര്‍വകലാശാലയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹാജര്‍ ഇല്ലാത്ത വിദ്യാര്‍ത്ഥിനികളെ പരീക്ഷ എഴുതിക്കാനാവില്ലെന്നും ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ഉത്തരവിട്ടു.







ALSO READ


പുറന്തോടുമായി ജനിച്ച അത്ഭുത ശിശു മരിച്ചു_d2ab29da-315f-11e6-b762-30



ഗര്‍ഭിണിയായതിനാല്‍ ക്ലാസില്‍  ഹാജരാവാനായില്ലെന്നും അതിനാല്‍  പരീക്ഷയ്ക്ക് അനുമതി നല്‍കണമെന്നും  ആവശ്യപ്പെട്ട്   കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ബി എഡ് വിദ്യാര്‍ത്ഥിനിയായ വയനാട് സ്വദേശിനി നല്‍കിയ ഹരജി തള്ളിയാണ് കോടതി ഉത്തരവ്. ഗര്‍ഭിണികളായ വിദ്യാര്‍ത്ഥിനികള്‍ക്ക് പരീക്ഷ എഴുതാന്‍ ആവശ്യമായ ഹാജര്‍ ഇളവ് നല്‍കണമെന്ന് 2010 ഏപ്രില്‍ 30 ന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്നും അതിനാല്‍ തനിക്ക് അനുമതി നല്‍കണമെന്നുമാണ് ഹരജിക്കാരി ആവശ്യപ്പെട്ടത്്. എന്നാല്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെ ശരിവെയ്ക്കുന്നുണ്ടെങ്കിലും ഗര്‍ഭാവസ്ഥ എന്നത് അപ്രതീക്ഷിത രോഗ കാരണമല്ലെന്നും പഠന കാലയളവില്‍ വേണമെങ്കില്‍ ഒഴിവാക്കാമെന്നിരിക്കെ  വിദ്യാര്‍ത്ഥിനികള്‍ക്ക് ഇത്തരത്തിലൊരു ഇളവ് അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഗര്‍ഭിണിയായതിനാല്‍ തുടര്‍ച്ചയായി ക്ലാസില്‍ ഹാജരാവാന്‍ സാധിക്കാത്തതിനാല്‍ 45 ശതമാനം  അറ്റന്റന്‍സാണുള്ളതെന്നും ബി എഡ് രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍  75 ശതമാനം അറ്റന്റന്‍സ് നിര്‍ബന്ധമാണെന്നും ചൂണ്ടികാട്ടിയാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്. എന്നാല്‍ റെഗുലര്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക്  ഗര്‍ഭിണിയാണെന്ന കാരണത്താല്‍ സര്‍വകലാശാല നിയമമനുസരിച്ചുള്ള ഹാജറില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി കോടതി ഹരജി തളളി.
Next Story

RELATED STORIES

Share it