Idukki local

ഗര്‍ഭിണികളെ പറഞ്ഞുവിട്ടതില്‍ പ്രതിഷേധം

അടിമാലി: താലൂക്ക് ആശുപത്രിയില്‍ നിന്ന് പൂര്‍ണ ഗര്‍ഭിണികളെ പറഞ്ഞു വിട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം. അനസ്‌തേഷ്യ വിഭാഗത്തില്‍ ഡോക്ടര്‍ ഇല്ലെന്ന കാരണം പറഞ്ഞാണ് ചികില്‍സ തേടിയെത്തിയ സാധാരണക്കാരെ ആശുപത്രിയില്‍ നിന്നു പറഞ്ഞു വിട്ടത്. അനസ്‌തേഷ്യ സംവിധാനമുള്ള മറ്റേതെങ്കിലും ആശുപത്രിയില്‍ ചികില്‍സ തേടാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. ആദിവാസികള്‍ അടക്കമുള്ള സാധാരണക്കാര്‍ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയില്‍ അരങ്ങേറിയ സംഭവം വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. നേര്യമംഗലം കാട്ടിലൂടെ കിലോ മീറ്ററുകള്‍ സഞ്ചാരിച്ച് മറ്റ് മേഖലളെ ആശ്രയിക്കുന്നതിനായി പോകുന്നതിനിടയില്‍ പ്രസവം നടന്നാലോ എന്ന ചോദ്യവും പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നു. ആശുപത്രി വികസന സമിതിയും നിര്‍ധന രോഗികളെ കൈയൊഴിയുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ആശുപത്രിയുടെ വികസനം എന്നത് പേരില്‍ മാത്രം ഒതുങ്ങുകയാണ്. ട്രോമാ കെയര്‍ സംവിധാനം, ഡയാലിസിസ് യൂനിറ്റ്, അധ്യാധുനീക ആംബുലന്‍സ്, ക്രോസ് മാച്ച് സംവിധാനം തുടങ്ങി അത്യാധുനീക സംവിധാനങ്ങളൊന്നും ഇവിടെ ഒരുക്കിയിട്ടില്ല.
Next Story

RELATED STORIES

Share it