kozhikode local

ഗര്‍ഭിണികളുടെ ജീവന്‍കൊണ്ട് പന്താടരുത് ; താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റുകളെ അടിയന്തരമായി നിയമിക്കണമെന്ന്



താമരശ്ശേരി: നൂറുക്കണക്കിന് രോഗികളെത്തുന്ന താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ അടിയന്തരമായി ഗൈനക്കോളജിസ്റ്റുകളെ നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നിര്‍ധനരായ ഗര്‍ഭിണികളുടെ ജീവന്‍കൊണ്ട് പന്താടുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. അഡ്മിറ്റാവുന്ന രോഗികളെ അവസാന നിമിഷത്തില്‍ ഡോക്ടര്‍മാരില്ലെന്നു പറഞ്ഞു കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലേക്കും മറ്റും വിടുകയാണ് ചെയ്യുന്നത്. ഇത് രോഗികള്‍ക്കും കുടുംബത്തിനും ഏറെ ദുരിതവും കഷ്ടപ്പാടുമാണുണ്ടാക്കുന്നത്. ആശുപത്രിലേക്ക് ഗൈനക്കോളജി ഡോക്ടര്‍മാരെ നിയമിക്കാതെ രോഗികളെ വലക്കുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടന്നും ഇതിനെതിരേ ശക്തമായ പ്രക്ഷോഭത്തിനു ജനങ്ങള്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മുഹമ്മദ് കോരങ്ങാട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സലിം കാരാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സിറാജ് തച്ചംപൊയില്‍, അബൂബക്കര്‍ കാരാടി,നൗഫല്‍ വാടിക്കല്‍, സിദ്ധീഖ് ഈര്‍പോണ, പി പി നവാസ് സംസാരിച്ചു.
Next Story

RELATED STORIES

Share it