Second edit

ഗര്‍ഭാശയത്തിന്റെ രാഷ്ട്രീയം

ബ്രിട്ടിഷുകാരായ പാട്രിക് സ്റ്റെപ്‌ടോ, റോബര്‍ട്ട് എഡ്വേര്‍ഡ്‌സ് എന്നീ ഡോക്ടര്‍മാര്‍ ചരിത്രത്തിലാദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശുവിന് 'ജന്മം' നല്‍കിയിട്ട് ഈ വര്‍ഷം നാലുപതിറ്റാണ്ടാവുന്നു. ഐവിഎഫ് എന്നാണ് ഈ പ്രക്രിയ ഇന്നറിയപ്പെടുന്നത്. അനപത്യതാദുഃഖം അനുഭവിക്കുന്ന മാതാപിതാക്കളാണ്, ബീജവും അണ്ഡവും ഉപയോഗപ്പെടുത്തി, സ്വന്തമെന്നവകാശപ്പെടാവുന്ന കുഞ്ഞിനെ ഉല്‍പാദിപ്പിക്കാനായി ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളിലെത്തുന്നത്.
ഈ കൃത്രിമ സന്താനോല്‍പാദനത്തിന്റെ ശാസ്ത്രീയവും ആരോഗ്യപരവും ധാര്‍മികവും രാഷ്ട്രീയവും വാണിജ്യപരവുമായ വശങ്ങളെ ആഴത്തില്‍ അപഗ്രഥിക്കുന്ന പുസ്തകമാണ് പത്രപ്രവര്‍ത്തക പിങ്കി വിരാണിയുടെ 'ഗര്‍ഭാശയത്തിന്റെ രാഷ്ട്രീയം.' ഇതിന്റെ വിവര്‍ത്തനം മലയാളത്തിലും വന്നിട്ടുണ്ട്.
സ്ത്രീക്ക് അവളുടെ ശരീരത്തിലുള്ള അവകാശങ്ങള്‍, കുഞ്ഞിനു തന്റെ യഥാര്‍ഥ മാതാപിതാക്കള്‍ ആരെന്നറിയാനുള്ള അവകാശങ്ങള്‍ തുടങ്ങി നിരവധി അടിസ്ഥാന അവകാശങ്ങളെക്കുറിച്ച് പുസ്തകം ചര്‍ച്ചചെയ്യുന്നു. ഗര്‍ഭപാത്രങ്ങള്‍ വാടകയ്ക്കു നല്‍കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നു. വന്ധ്യതാനിവാരണത്തിന്റെ ഭാഗമായി അനുസ്യൂതമായ ഹോര്‍മോണ്‍ സന്നിവേശത്തിലൂടെയും അമിതമായ മരുന്നുകളുടെ ഉപയോഗത്തിലൂടെയും സ്ത്രീ നേരിടേണ്ടിവരുന്ന മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നു.
Next Story

RELATED STORIES

Share it