Second edit

ഗര്‍ഭസ്ഥശിശു

ഗര്‍ഭസ്ഥശിശു പെണ്ണാണെന്നറിഞ്ഞാലുടന്‍ ഗര്‍ഭഛിദ്രം നടത്തുന്നത് തടയാന്‍ കേന്ദ്ര വനിത-ശിശുവികസന മന്ത്രി 'വിപ്ലവകരമായ' ഒരു നിര്‍ദേശം മുമ്പോട്ടുവച്ചിരിക്കുന്നു. ഗര്‍ഭകാലത്തു തന്നെ ശിശു ആണോ പെണ്ണോ എന്നു നിര്‍ണയിച്ച് രജിസ്റ്റര്‍ ചെയ്യുക, പ്രസവം ആശുപത്രിയിലാക്കുക- ഇങ്ങനെ മാത്രമേ പെണ്‍കുഞ്ഞിന്റെ ഗര്‍ഭഛിദ്രം തടയാനാവുകയുള്ളൂ എന്നതാണ് നിര്‍ദേശത്തിന്റെ കാതല്‍. എന്നാല്‍, ഇന്ത്യയുടേതുപോലൊരു രാജ്യത്തിലെ സാമൂഹിക യാഥാര്‍ഥ്യങ്ങളില്‍ ഈ നിര്‍ദേശം പ്രായോഗികമാണെന്നു തോന്നുന്നില്ല.
ഒന്നാമത്, ഇത് സ്വകാര്യ ജീവിതത്തിലേക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമാണ്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ പെരുകിക്കൊണ്ടിരിക്കുന്ന ക്ലിനിക്കുകളാണ്, എല്ലാ നിരോധനങ്ങളെയും മറികടന്ന്, ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയവും പെണ്‍കുഞ്ഞാണെങ്കില്‍ ഗര്‍ഭഛിദ്രവും നടത്തിക്കൊടുക്കുന്നത്. അഭ്യസ്തവിദ്യരായ മാതാപിതാക്കളാണ് കൂടുതലായും ഇത്തരം പ്രാകൃതരീതികളിലൂടെ ജീവിതഭദ്രത ആഗ്രഹിക്കുന്നത്. 2011ലെ കാനേഷുമാരിയനുസരിച്ച് 1,000 ആണ്‍കുഞ്ഞുങ്ങള്‍ക്ക് അനുപാതമായി 918 പെണ്‍കുഞ്ഞുങ്ങള്‍ മാത്രം ഇന്ത്യയില്‍ പിറക്കുന്നത് മറ്റൊന്നുംകൊണ്ടല്ല.
1990കളില്‍ അള്‍ട്രാ സോനോഗ്രഫി വ്യാപകമായതിനെ തുടര്‍ന്നാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയവും അതേത്തുടര്‍ന്നുള്ള ഗര്‍ഭഛിദ്രവും വ്യാപകമായത്. അതു തടയാന്‍ കൊണ്ടുവന്ന നിയമങ്ങള്‍ക്ക് പ്രശ്‌നം ഫലപ്രദമായി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണല്ലോ കാനേഷുമാരി കണക്കുകള്‍ വ്യക്തമാക്കുന്നത്.
Next Story

RELATED STORIES

Share it