ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: പെണ്‍ഭ്രൂണഹത്യ തടയുന്നതിന്റെ ഭാഗമായി ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം കേന്ദ്രം നിര്‍ബന്ധമാക്കുന്നു. ലിംഗനിര്‍ണയ നിരോധന നിയമം എടുത്തുകളഞ്ഞാണ് ലിംഗനിര്‍ണയം നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച ശുപാര്‍ശ മന്ത്രിസഭയുടെ പരിഗണനയിലാണെന്ന് വനിതാ-ശിശുക്ഷേമ മന്ത്രി മേനകഗാന്ധി വ്യക്തമാക്കി. ഗര്‍ഭകാലത്ത് ശിശുവിന്റെ ലിംഗനിര്‍ണയം നടത്തുകയും അത് രജിസ്റ്റര്‍ ചെയ്യുകയും വേണം. ഇതോടെ ഭ്രൂണഹത്യ തടയാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it