ഗരിസ്സാ ആക്രമണത്തിന് ഒരു വര്‍ഷം: അല്‍ ശബാബിനെ ലക്ഷ്യമാക്കി യുഎസ് ഡ്രോണ്‍ ആക്രമണം

വാഷിങ്ടണ്‍: സോമാലിയയിലെ അല്‍ശബാബ് പ്രവര്‍ത്തകരെ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടത്തിയതായി യുഎസ് സൈനികവൃത്തങ്ങള്‍. നേരത്തേ സൈനികനുള്‍പ്പെടെ മൂന്ന് യുഎസ് പൗരന്മാര്‍ കൊല്ലപ്പെട്ട ആക്രമണങ്ങള്‍ പദ്ധതിയിട്ട ഹസ്സന്‍ അലി ദുരെയെയാണ് പ്രധാനമായും ലക്ഷ്യം വച്ചതെന്ന് പെന്റഗണ്‍ അധികൃതര്‍ വ്യക്തമാക്കി.

കെനിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന മേഖലയിലാണ് ആക്രമണം നടക്കുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പെന്റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് അറിയിച്ചു.
അതേസമയം, കെനിയയിലെ ഗരിസ്സാ സര്‍വകലാശാലയില്‍ അല്‍ ശബാബ് ആക്രമണം നടന്ന് ഒരു വര്‍ഷം തികയുന്ന ഇന്നലെ സര്‍വകലാശാലയില്‍ വാര്‍ഷികദിനം ആചരിച്ചു. 147 പേരായിരുന്നു അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും വിദ്യാര്‍ഥികളായിരുന്നു. സോമാലിയയില്‍ അല്‍ ശബാബിനെ അടിച്ചമര്‍ത്താന്‍ കെനിയന്‍ സര്‍ക്കാര്‍ സൈന്യത്തെ അയക്കുന്നതില്‍ പ്രതിഷേധിച്ചാണ് അല്‍ ശബാബ് പ്രവര്‍ത്തകര്‍ സര്‍വകലാശാലയില്‍ ആക്രമണം നടത്തിയത്.
Next Story

RELATED STORIES

Share it