Second edit

ഗന്ധവും രാഷ്ട്രീയവും

ഗന്ധത്തിലൂടെ ചീത്ത വസ്തുക്കള്‍ ഒഴിവാക്കാനുള്ള ശേഷി മനുഷ്യര്‍ക്കും മറ്റു ജീവിവര്‍ഗങ്ങള്‍ക്കുമുണ്ട്. കേടുവന്ന ഭക്ഷണസാധനങ്ങള്‍ നാം തിരിച്ചറിയുന്നത് അതില്‍നിന്നുള്ള ദുര്‍ഗന്ധം വഴിയാണ്. ചില രോഗങ്ങളുണ്ടാക്കുന്ന കെട്ടവാസനയും വിട്ടുനില്‍ക്കണമെന്ന മുന്നറിയിപ്പാവാനാണു സാധ്യത. എന്നാല്‍, ദുര്‍ഗന്ധത്തോടുള്ള പ്രതികരണവും രാഷ്ട്രീയവീക്ഷണങ്ങളും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണ് ഒരു ഇറ്റാലിയന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.
ദുര്‍ഗന്ധം പെട്ടെന്ന് തിരിച്ചറിയുന്നവര്‍ രാഷ്ട്രീയമായി വലതുപക്ഷമാവാന്‍ സാധ്യതയുണ്ടെന്ന് അവര്‍ പറയുന്നത് വെറുതെയല്ല. റോയല്‍ സൊസൈറ്റി ഓപണ്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ അവരുടെ പരീക്ഷണ വിവരങ്ങളുണ്ട്. 201 വോളന്റിയര്‍മാരെ ഉപയോഗിച്ച് ഗവേഷകര്‍ മണക്കാനുള്ള ശേഷി പരിശോധിച്ചു. അടുത്ത സുഹൃത്തിന്റെ പാദത്തിനടി മണത്ത് അഭിപ്രായം പറയാനാണ് വോളന്റിയര്‍മാരോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഒരു ചോദ്യാവലിയും പൂരിപ്പിക്കണം. വളരെ വേഗം ചീത്തഗന്ധം മൂലം മുഖംതിരിക്കുന്നവര്‍ പൊതുവില്‍ ഏകാധിപതികളെ ഇഷ്ടപ്പെട്ടിരുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവര്‍ക്കിടയിലും ഇതുപോലെ പരീക്ഷണം നടത്തി. ഇറ്റലിയിലെ അതേ ഫലം. ട്രംപിന് വോട്ട് ചെയ്തവരില്‍ ദുര്‍ഗന്ധം പെട്ടെന്നു തിരിച്ചറിയുന്നവര്‍ കൂടുതലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it