ernakulam local

ഗതാഗത പരിഷ്‌ക്കാരം: വ്യാപാരികള്‍ എംഎല്‍എയെ ബഹിഷ്‌ക്കരിക്കും

ആലുവ: നഗരത്തില്‍ നടപ്പാക്കിയ അശാസ്ത്രീയ ഗതാഗത പരിഷ്‌ക്കാരം പിന്‍വലിക്കാന്‍ ഉപജ്ഞാതാവായ എംഎല്‍എ അന്‍വര്‍ സാദത്ത് മുന്‍കൈയ്യെടുത്തില്ലെങ്കില്‍ ജില്ലയിലെ വ്യാപാരികള്‍ എംഎല്‍എയെ ബഹിഷ്‌ക്കരിക്കുമെന്ന് കെവിവിഇ എസ് ജില്ലാ പ്രസിഡന്റ് പി എ എം ഇബ്രാഹിം. ആലുവയിലെ ഗതാഗത പരിഷ്‌ക്കാരം പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ജില്ലയിലെ മുഴുവന്‍ വ്യാപാരികളെയും അണിനിരത്തി ശക്തമായ സമരത്തിന് ജില്ലാ കമ്മിറ്റി നേതൃത്വം കൊടുക്കും. ഇ എം നസീര്‍ ബാബുവിന്റെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫിസിന് മുന്‍വശം 11 വ്യാപാരി നേതാക്കള്‍ നടത്തിയ 24 മണിക്കൂര്‍ നിരാഹാര സമരം നാരങ്ങാനീരു നല്‍കി അവസാനിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  സമാപന സമ്മേളത്തില്‍ ലത്തീഫ് പൂഴിത്തറ അധ്യക്ഷത വഹിച്ചു. കീഴ്മാട് പഞ്ചായത്തിലെ മുഴുവന്‍ നാട്ടുകാരെയും ഈ പരിഷ്‌കാരം വലച്ചിരിക്കുകയാണെന്നും ഇത് പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ പഞ്ചായത്തിലെ ജനങ്ങളെ ഒന്നടക്കം സമരരംഗത്ത് അണിനിരത്തുമെന്ന് കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് കെ എ രമേശ് പറഞ്ഞു. എ ജെ റിയാസ്, ജോണി മൂത്തേടന്‍, കെ സി ബാബു, അജ്മല്‍ കാമ്പായി, സുജിത്ത്, അയ്യൂബ് പുത്തന്‍പുരയില്‍, ഗഫൂര്‍, സിയാദ്, ഐ ബി രഘുനാഥ്, അസീസ് അല്‍ബാബ്, പി എം സഹീര്‍, മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, സിപിഎം ഏരിയ സെക്രട്ടറി വി സലിം, കൗണ്‍സിലര്‍ മിനി ബൈജു, എ പി ഉദയകുമാര്‍, പദ്മനാഭന്‍ നായര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it