kannur local

ഗതാഗത പരിഷ്‌കാരം; ഇരിട്ടിയില്‍ പേ പാര്‍ക്കിങ് സംവിധാനം നിലവില്‍ വന്നു

ഇരിട്ടി: ഗതാഗത പരിഷ്‌ക്കാരത്തിന്റെ ഭാഗമായി ഇരിട്ടിയില്‍ പേ പാര്‍ക്കിങ് സംവിധാനം നിലവില്‍ വന്നു. പഴയപാലത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. നഗരത്തില്‍ സ്വകാര്യവാഹനങ്ങള്‍ റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യുന്നത് മൂലം വന്‍ ഗതാഗതക്കൂരുക്കാണ് ഉണ്ടാകുന്നത്. ദീര്‍ഘനേരം റോഡിന്റെ വശങ്ങളില്‍ വാഹനം നിര്‍ത്തി പോകുന്നത് മൂലം ഉണ്ടാകുന്ന പ്രയാസങ്ങള്‍ പരിഹരിക്കാനാണ് പുതിയ സംവിധാനം. പോലിസിന്റെ സഹായത്തോടെ നഗരത്തില്‍ ഗതാഗതക്കൂരുക്കിന് കാരണമാകുന്ന പാര്‍ക്കിങ് അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നുമണിക്കൂര്‍ നേരം പാര്‍ക്ക് ചെയ്യുന്നതിന് 10രൂപ ഈടാക്കും. 24മണിക്കൂറും പാര്‍ക്കിങ് സംവിധാനം ഉണ്ടാവു. നഗരസഭ ചെയര്‍മാന്‍ പി —പി അശോകന്‍ പേ പാര്‍ക്കിങ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ്, സിഐ ബി ഉണ്ണികൃഷ്ണന്‍, എസ്‌ഐ കെ സുധീര്‍, നഗരസഭാ അംഗങ്ങളായ പി —പി ഉസ്മാന്‍, എം —കെ ഇന്ദുമതി, റൂബീന റഫീഖ്, പി —വി മോഹനന്‍, ആര്‍ കെ ഷൈജു, പി മൂഹമ്മദലി, പി —ജി ഗിരീഷ് കുമാര്‍, ഷാജി കുറ്റിയില്‍, അജയന്‍പായം, കെ സുമേഷ് കുമാര്‍, പി —ജയിംസ്, പി അശോകന്‍, ബിനോയ്കുര്യന്‍, മുസ്തഫ ഹാജി, അയൂബ്, ഒ വിജേഷ്, ഇബ്രാഹിംമുണ്ടേരി, പി വില്‍സണ്‍ സി. ഫ്രാന്‍സീസ്, ജോസ് കളരിക്കല്‍, എം —ജിഷണ്‍മുഖന്‍ സംബന്ധിച്ചു. ഇരിട്ടി ടൗണില്‍ നിശ്ചയിച്ച എമര്‍ജന്‍സി പാര്‍ക്കിങ് ഏരിയയില്‍ പതിനഞ്ച് മിനിറ്റ് മാത്രമാണ് ഇനി സ്വകാര്യ വാഹനം പാര്‍ക്ക് ചെയ്യാന്‍ പാടുള്ളു. ഇതുലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്ന് പോലിസ് പറഞ്ഞു.—
Next Story

RELATED STORIES

Share it