ernakulam local

ഗതാഗത പരിഷ്‌കാരംരാഷ്ട്രീയ പോര്‍വിളി തുടരുന്നു;കുരുക്കിലായത് പൊതുജനം

ആലുവ: നഗരത്തിലെ റൗണ്ട് മോഡല്‍ ഗതാഗത പരിഷ്‌കാരം മൂലം നാട്ടുകാര്‍ ദുരിതത്തിലാവുമ്പോഴും പ്രശ്‌നവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ പോര്‍വിളി ശക്തമായി. പുതിയ ഗതാഗത പരിഷ്‌കാരത്തിന് പച്ചക്കൊടി കാട്ടിയത് സ്വന്തം പാര്‍ട്ടിക്കാരനായ എംഎല്‍എയും നഗരസഭ ചെയര്‍ പേഴ്‌സണായതിനാലും നടപടിക്കനുകൂലമായ അന്തരീക്ഷമൊരുക്കാനുള്ള ഓട്ടത്തിലാണ് കോണ്‍ഗ്രസുകാര്‍. എന്നാല്‍ പുതിയ ട്രാഫിക്ക് സംവിധാനത്തെ ഒരു തലത്തിലും അംഗീകരിക്കില്ലെന്നാണ് സിപിഎം. മറ്റെല്ലാ ചെറുതും വലുതുമായ പാര്‍ട്ടികളെല്ലാം തന്നെ പുതിയ ഗതാഗത പരീക്ഷണത്തിന് എതിരാണ്. കോണ്‍ഗ്രസ് മാത്രമാണ് പരിഷ്‌കാരത്തെ അനുകൂലിക്കുന്നത്.എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോരടിക്കാനുള്ള വിഷയമായി മാറുമ്പോഴും പുതിയ പരിഷ്‌കാരം നാട്ടുകാരുടെ നട്ടെല്ലൊടിക്കുകയാണ്. പ്രശ്‌നത്തില്‍ പ്രതിഷേധ സൂചകമായി ഹര്‍ത്താല്‍ അടക്കം നടന്നെങ്കിലും ജനപ്രതിനിധികളും പോലിസും ഈ നടപടികളുമായി മുന്നോട്ട് പോവുകയാണിപ്പോഴും. വരും ദിവസങ്ങളില്‍ സംയുക്ത സമരസമിതി ആഭിമുഖ്യത്തില്‍ സമരം ശക്തമാക്കാനും അനിശ്ചിതമായി കട കമ്പോളങ്ങളച്ചിടുവാനുമുള്ള തീരുമാനത്തിലാണ് സമരസമിതി.
Next Story

RELATED STORIES

Share it