Kollam Local

ഗതാഗത കുരുക്കിലമര്‍ന്ന് കൊട്ടിയം ജങ്ഷന്‍



കൊട്ടിയം:ട്രാഫിക് സിഗ്നല്‍ ലൈറ്റില്ലാത്തതും പോലിസിന്റെ അശാസ്ത്രീയ പരിഷ്‌കാരവും കൊട്ടിയം ജങ്ഷനില്‍ ഗതാഗത കുരുക്കിന് കാരണമാകുന്നു. ഇന്നലെ പകല്‍ മണിക്കൂറുകളോളമാണ്‌ദേശീയപാതയില്‍ ഗതാഗത കുരുക്ക് ഉണ്ടായത്.രോഗിയുമായി വന്ന ആംബുലന്‍സ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടു കിടന്നു. പ്രതിഷേധം ഉയര്‍ന്നതോടെ പോലിസ് തന്നെ ഇടപെട്ടാണ് പരിഷ്‌കരണം പിന്‍വലിച്ച് ഗതാഗത കുരുക്ക് മാറ്റിയത ്    .കൊട്ടിയം ജങ്ഷനില്‍ ഒരു റോഡില്‍ നിന്നും മറ്റൊരു റോഡിലേക്കുള്ള വഴി പോലിസ് അടച്ചതാണ് കുരുക്കിന് കാരണമായത്. കൊട്ടിയം ജങ്ഷനില്‍ കണ്ണനല്ലൂര്‍ റോഡ് വന്നിറങ്ങുന്ന ഭാഗത്തും ഹോളിക്രോസ് ആശുപത്രിയിലേക്ക് തിരിയുന്ന ഭാഗത്തുമാണ് പോലിസ്  കയര്‍ കെട്ടി റോഡ് അടച്ചത്. ഗതാഗത നിയന്ത്രണത്തിന് ഒരു ഹോം ഗാര്‍ഡ് മാത്രമാണ് ഉണ്ടായിരുന്നത്. റോഡ് തിരിയുന്ന ഭാഗങ്ങള്‍ അടച്ചതോടെ ഒരു റോസില്‍ നിന്നും മറ്റൊരു റോഡിലേക്ക് കയറുന്നതിനായി ദേശീയപാതയില്‍ കൊട്ടിയം ജങ്ഷന്റെ കിഴക്കും പടിഞ്ഞാറുമുള്ള ഭാഗങ്ങളില്‍ ഡിവൈഡര്‍ അവസാനിക്കുന്ന ഭാഗത്ത് വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു ഉണ്ടായിരുന്നത്. ആംബുലന്‍സ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്കുരുക്കില്‍പ്പെട്ടതോടെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി വ്യാപാരികളും നാട്ടുകാരും രംഗത്തെത്തി. വിവരമറിഞ്ഞ് കൂടുതല്‍ പോലിസ് സ്ഥലത്തെത്തി റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ അഴിച്ചുമാറ്റി ഗതാഗതക്കുരുക്ക് ഒഴിവാക്കുകയായിരുന്നു. ഗതാഗത നിയന്ത്രണത്തിന് ആവശ്യമായ പോലിസ് കൊട്ടിയത്ത് ഇല്ലാത്തതിനാലാണ് റോഡ് അടച്ചതെന്നാണ് പോലിസ് പറയുന്നത്.
Next Story

RELATED STORIES

Share it