Kottayam Local

ഗതാഗതക്കുരുക്ക് : മുണ്ടക്കയം സമാന്തരപാതകള്‍ വികസിപ്പിക്കണമെന്ന ആവശ്യം ശക്തം



മുണ്ടക്കയം: ഗതാഗതക്കുരുക്കില്‍ വലയുന്ന മുണ്ടക്കയം ടൗണിലെയും പ്രാന്ത പ്രദേശങ്ങളിലെയും സമാന്തരപാതകള്‍ വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ടൗണിലെ ഇടവഴികള്‍ വികസിപ്പിച്ചാല്‍ ടൗണിലെ ഗതാഗത കുരുക്കിനു പരിഹാരമാവുമെന്ന പ്രതീക്ഷയാണ്. ഇതില്‍ പ്രധാനമായും കൂട്ടിക്കല്‍ റോഡില്‍ സിഎംഎസ് ഹൈസ്‌കൂളിന്റെ മുന്‍ വശത്തു നിന്നും ആരംഭിച്ച് ഗ്യാലക്‌സി ജങ്ഷനില്‍ വന്നിറങ്ങുന്ന നടപ്പാത നിരത്തി റോഡാക്കി മാറ്റിയാല്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും ടൗണിലെ തിരക്കേറിയ കൂട്ടിക്കല്‍ ജങ്ഷനില്‍ ചെല്ലാതെ കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് ചെല്ലാന്‍ സാധിക്കും.മുണ്ടക്കയം പോലിസ് സ്‌റ്റേഷന്റെ സമീപത്തുള്ള പത്ത് മീറ്ററോളം വരുന്ന നട റോഡാക്കി മാറ്റിയാല്‍ പോലിസിന് അടയന്തര ഘട്ടങ്ങളില്‍ വേഗത്തില്‍ ദേശീയപാതയില്‍ പ്രവേശിക്കാന്‍ സാധിക്കും. നിലവില്‍ പോലിസ് ഉപയോഗിക്കുന്ന പഞ്ചായത്ത് റോഡില്‍ തിരക്കുണ്ടാവുമ്പോള്‍ ആവശ്യഘട്ടങ്ങളില്‍ പോലിസിന് കടന്നു പോവാന്‍ ഉണ്ടാകാറുള്ള തടസ്സത്തിനും ഇത് പരിഹാരമാകും.മുണ്ടക്കയത്തെ കോസ് വേ ജങ്ഷനിലെ തിരക്കൊഴിവാക്കുന്നതിനായി എരുമേലി റോഡില്‍ നിന്ന് കോസ് പാലം വഴി ദേശീയപാത വരെ എത്തുന്ന ഭാഗം വണ്‍വേ ആക്കി വാഹനങ്ങള്‍ പഴയ മുണ്ടക്കയം വഴി കല്ലേപ്പാലത്തിന് മറുഭാഗത്ത് ദേശീയപാതയില്‍ എത്തിക്കണമെന്ന നിര്‍ദേശത്തിന് കാലങ്ങളുടെ പഴക്കം ഉണ്ടെങ്കിലും ഈ ആവശ്യത്തിന് അധികൃതര്‍ ഇതുവരെ ചെവി കൊടുത്തിട്ടില്ല.
Next Story

RELATED STORIES

Share it