malappuram local

ഗതാഗതക്കുരുക്ക് നീക്കാന്‍ വിവിധ പദ്ധതിയുമായി മലപ്പുറം നഗരസഭ

മലപ്പുറം: നഗരസഭ തല ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. നഗരത്തിന്റെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. മലപ്പുറം പോലിസ് സ്‌റ്റേഷന് മുന്നിലെ ചെറിയ ട്രാഫിക്ക് ഐലന്റ് ഒഴിവാക്കി റോഡ് വിശാലമാക്കും, കോട്ടപ്പടി താലൂക്ക് ആശുപത്രി മുതല്‍ പോലിസ് സ്‌റ്റേഷന്‍ വരെ ഡിവേഡര്‍ സ്ഥാപിക്കും, കോട്ടപ്പടി സ്‌കൂള്‍ പരിസത്ത് ഫുട്പാത്ത് നവീകരിക്കും, കോവുങ്ങല്‍ ബൈപാസുകളില്‍ വിവിധ ഭാഷകളിലുള്ള സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും തുടങ്ങിയ തീരുമാനങ്ങളാണ് യോഗം അംഗീകരിച്ചത്. നിര്‍ദേശങ്ങള്‍ നടപ്പാവുന്നതോടെ മലപ്പുറം നഗരത്തിലുള്ള ഗതാഗതക്കുരുക്കിന് ഒരുപരിധി വരെ പരിഹാരമാവുമെന്ന് യോഗം വിലിയിരുത്തി. വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈത്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ പി എ സലീം, കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, ഒ സഹദേവന്‍, തഹസില്‍ദാര്‍ കെ സി മോഹനന്‍, സി ഐ ആര്‍ ആശോകന്‍, ട്രാഫിക്ക് എസ്‌ഐ എ പി ശശികുമാര്‍, എംവിഐ അത്്‌മോദ്കുമാര്‍, എന്‍എച്ച് എഇ കെ അബ്ദുല്‍ അസീസ്, മുഹമ്മദ് ഉസ്മാന്‍, എം കെ സിമി, വില്ലേജ് ഓഫിസര്‍ പി കെ വിനില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it