ernakulam local

ഗതാഗതക്കുരുക്ക് തുടരുകയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ആലുവ: പുതിയ ഗതാഗത പരിഷ്‌കാരം നടപ്പാക്കിയിട്ടും നഗരത്തില്‍ ഇപ്പോഴും ഗതാഗത കുരുക്ക് തുടരുകയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍. പുതിയ ഗതാഗത പരിഷ്‌കാരത്തിനെതിരേ ലഭിച്ച പരാതികളെ തുടര്‍ന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഇന്നലെറൗണ്ട്  റോഡില്‍ നേരിട്ട് പരിശോധന നടത്തി.
നഗരത്തിലെ പുതിയ ഗതാഗത പരിഷ്‌കാരത്തിനെതിരേ പരാതികള്‍  ലഭിച്ചതോടെയാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ മോഹനദാസ് റൗണ്ട് റോഡില്‍ മിന്നല്‍ പരിശോധന നടത്തിയത്. ആലുവ പാലസില്‍ നിന്ന് പമ്പ് കവല, റെയില്‍വെ സ്‌റ്റേഷന്‍ വഴി കാരോത്തുകുഴി എത്തിയപ്പോഴേക്കും ചെയര്‍മാന്‍  വാഹന കുരുക്കിലായി.
റൗണ്ട് റോഡിലെ വീതി കുറഞ്ഞ മാര്‍ക്കറ്റ് ഭാഗത്തിറക്കിയ ചെയര്‍മാന്‍ വ്യാപാരികളുടെ പരാതികള്‍ നേരില്‍ കേട്ടു. ഈ ഭാഗത്തെ ഗതാഗതക്കുരുക്ക് നേരിട്ട്  കണ്ട ചെയര്‍മാന്‍ പുതിയ പരിഷ്‌കാരം കൊണ്ടു വന്നിട്ടും നഗരത്തിലെ ഗതാഗതക്കുരുക്ക്  തുടരുകയാണെന്ന് അഭിപ്രായപ്പെട്ടു. ട്രാഫിക് പരിഷ്‌കാരം സംബന്ധിച്ച വ്യാപാരികളുടെയും  നാട്ടുകാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയോട് നിര്‍ദേശിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഇതിനിടെ ഗതാഗത പരിഷ്‌കാരത്തിനെതിരേ പ്രതിഷേധം ശക്തമായതോടെ പ്രശ്‌നം പരിഹരിക്കാന്‍ ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും നഗരസഭാദ്യക്ഷ ലിസി എബ്രഹാമും റൂറല്‍ എസ്പിയെ സന്ദര്‍ശിച്ച് കൂടുതല്‍ ദേദഗതികള്‍ നിര്‍ദേശിച്ചു. എന്നാല്‍ പ്രോട്ടോ കോള്‍ ലംഘിച്ച് എംഎല്‍എ ഇന്നലെ റൂറല്‍ എസ്പിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയിട്ടും നടപടിയെടുക്കുവാന്‍ എസ്പി തയ്യാറായിട്ടില്ല.
നഗരത്തിലെ ഗതാഗതപ്രശ്‌നത്തില്‍ എംഎല്‍എയുടേയും ചെയര്‍പേഴ്‌സന്റേയും, നടപടി ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണെന്നും, നേരെത്തെ തന്നെ പാര്‍ട്ടി മുന്നോട്ടു വച്ച അതേ നിര്‍ദ്ദേശങ്ങള്‍ തന്നെയാണ് എംഎല്‍എ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും, ഇതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ജനങ്ങള്‍ക്കൊപ്പം അനീതിക്കെതിരേ അണിനിരക്കുകയാണ് എംഎല്‍എ ചെയ്യേണ്ടതെന്നും സിപിഎം ആലുവ ഏരിയ സെകട്ടറി അഡ്വ. വി സലീം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു വലിയ വാഹനങ്ങള്‍ക്ക് മാത്രം കര്‍ശന നിയന്ത്രണമേര്‍പെടുത്തണമെന്നതാണ് സംയുക്ത സമര സമിതിയുടെ നിലപാട.്
Next Story

RELATED STORIES

Share it