Idukki local

ഗതാഗതക്കുരുക്കില്‍ വീര്‍പ്പ്മുട്ടി വണ്ടിപ്പെരിയാര്‍ ടൗണ്‍



വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാര്‍ ടൗണ്‍ ഗതാഗതക്കുരുക്കി ല്‍ വീര്‍പ്പുമുട്ടിയതോടെ പരാതിയുമായി വ്യാപാരി സംഘടനകള്‍ രംഗത്തെത്തി. കലക്ടര്‍,ജില്ലാപോലീസ് മേധാവി, ജനപ്രതിനിധികളടക്കമുള്ളവര്‍ക്ക് പരാതിയുമായി വ്യാപാരി സംഘടനകള്‍  രംഗത്ത്. സ്‌കൂള്‍ സമയത്ത് മണിക്കൂറുകളാണ് ഗതാഗതം തടസപ്പെടുന്നത് ഓട്ടോ റിക്ഷകളുടെ അശാസ്ത്രിയ പാര്‍ക്കിംഗുമാണ് പ്രധാന പ്രശ്‌നമുണ്ടാക്കുന്നത്. കൊട്ടാരക്കര-ദിണ്ഡുക്കല്‍ ദേശിയ പാത 183- നെ ഖണ്ഡിക്കുന്ന പ്രധാന വഴിയാണ് നിലവില്‍ പഞ്ചായത്തിന് രണ്ട് ഓട്ടോ റിക്ഷ സ്റ്റാന്‍ഡ്കളാണ് ഉള്ളത്.പെരിയാര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തും ടൗണിലും.183 ഓട്ടോ റിക്ഷí് മാത്രം സ്റ്റാന്‍ഡ്‌പെര്‍മിറ്റുകള്‍ ഉള്ള ഇവിടെ 250 നും 300 നും ഇടയില്‍ ഓട്ടോ റിക്ഷകള്‍ ഉണ്ട്.പുതിയ ഓട്ടോ സ്റ്റാന്‍ഡിന് സ്ഥലം ഇതുവരെ പഞ്ചായത്ത് ഏറ്റെടുത്തിട്ടില്ലാത്തതിനാല്‍ സ്റ്റാന്‍ഡുകളില്‍ ഉള്‍ക്കൊള്ളാ ന്‍ കഴിയാത്ത തരത്തിലാണ് ഓട്ടോ റിക്ഷകളുടെ എണ്ണം.ഇത് പലപ്പോഴും ഗതാഗത സ്തംഭനത്തിന് കാരണമായി മാറുന്നു.രാവിലെ സ്‌കൂള്‍ സമയത്തും വൈകിട്ടത്തെ സമയത്തുമാണ് ഗതാഗതം പൂര്‍ണമായും തടസപ്പെടുന്നത്.ദിവസവും നൂറുകണക്കിന് വാഹങ്ങള്‍ കടന്നു പോകുന്ന വഴിയാണ് ഇത്.പാലത്തിന് സമീപത്തു തന്നെ മൂന്നു സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്ക് ക്യത്യസമയത്ത് ക്ലാസുകളില്‍ എത്താന്‍ കഴിയാത്ത സ്ഥിതി വിശേഷവും ഉണ്ടാവുന്നു.ഗതാഗത തടസം മൂലം വ്യാപര സ്ഥാപ നങ്ങളുടെ കച്ചവടത്തെയും കാര്യമായി ബാധിക്കുന്നു.കടകള്‍ക്ക് മുന്‍പിലായാണ് ഓട്ടോ റിക്ഷകളുടെ പാര്‍ക്കിംഗ് എന്നതിനാല്‍ ആളുകള്‍ കടയിലേക്ക് കയറാന്‍ മടിക്കുന്നതായും വ്യാപരികള്‍ പറയുന്നു. ഇതിനു പുറമെ സ്ഥാപനങ്ങളിലേക്ക് കൊണ്ടുവരുന്ന ലോഡുകള്‍ കയറ്റിറക്കുകള്‍ നടത്തുന്നതിനോ പോലും സാധിക്കാത്ത അവസ്ഥയാണുള്ളതെന്നാണ് വ്യാപാരികള്‍ പറയുന്നത്. ചില വ്യാപാരികള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൈക്കോടതിയില്‍ നിന്നും വാഹന പാര്‍ക്കിങ്ങിനു സ്ഥലം കണ്ടെത്തി കൊടുക്കണമെന്ന ഓര്‍ഡര്‍ പഞ്ചായത്തിനെതിരെ വാങ്ങിയെങ്കിലും നാളിതുവരെ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ പഞ്ചായത്തിനു സ്ഥാപിച്ചിട്ടില്ല എന്നാണ് വ്യാപാരികള്‍ പറയുന്നത്.
Next Story

RELATED STORIES

Share it