Kottayam Local

ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം; കഞ്ഞിക്കുഴി ഫ്‌ളൈ ഓവറിന് നിര്‍മാണാനുമതി

കോട്ടയം: കോട്ടയം കഞ്ഞിക്കുഴിയിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരത്തിനായി 32.21 കോടി ചെലവില്‍ ഫ്‌ളൈ ഓവറിന് നിര്‍മാണ അനുമതിയായി. ഫ്‌ളൈ ഓവറിന്റെ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്കായി 30.71 കോടി രൂപയും നിര്‍മാത്തിനുള്ള സ്ഥലം ഏറ്റെടുക്കലിനു 1.5 കോടി രൂപയുമാണ് പദ്ധതിയില്‍ വകയിരുത്തിയിരിക്കുന്നത്. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതോടെ ഇനി ടെന്‍ഡര്‍ നടപടി ക്രമങ്ങളിലേക്ക് കടക്കുക മാത്രമാണ് ബാക്കിയുള്ളത്. കോട്ടയത്തിന്റെ നഗരകവാടമായ കഞ്ഞിക്കുഴിയിലെ ഗതാഗതക്കുരുക്കിന് ഇതോടെ ശാശ്വത പരിഹാരമാവുമെന്നാണ് പ്രതീക്ഷ. രണ്ടു വരിയായി നിര്‍മിക്കുന്ന ഫ്‌ളൈ ഓവറിന് 590 മീറ്ററാവും നീളം. 22 തുണുകളുമുണ്ടാകും. ഇരുവശത്തും 5.5 മീറര്‍ വീതിയില്‍ സര്‍വീസ് റോഡും നിര്‍മിക്കും. 1.5 മുതല്‍ രണ്ട് മീറ്റര്‍ വരെ വീതിയില്‍ നടപ്പാതയും നിര്‍മിക്കും. നേരത്തെ നാലുവരി പാതയായയാണ് ഫൈഌ ഓവര്‍ വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ ഇത് പിന്നീട് പരിഷ്‌കരിച്ച് രണ്ടു വരിയാക്കി മാറ്റുകയായിരുന്നു. ഫ്‌ളൈ ഓവറിനായി 1950 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്. അതിനായി 1.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതു സബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.
Next Story

RELATED STORIES

Share it