Districts

ഗണേഷിന് പിന്നാലെ മാണിയും; മന്ത്രിസഭയിലെ രണ്ടാം രാജി

തിരുവനന്തപുരം: 2011ല്‍ നേരിയ ഭൂരിപക്ഷവുമായി അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയും അഴിമതി ആരോപണത്തിന്റെ പേരില്‍ രാജിവയ്ക്കുന്ന ആദ്യത്തെ മന്ത്രിയുമാണ് കെ എം മാണി.
2013 ഏപ്രില്‍ ഒന്നിന് കെ ബി ഗണേഷ്‌കുമാറാണ് ഈ മന്ത്രിസഭയില്‍ നിന്ന് രാജിവച്ച ആദ്യത്തെ മന്ത്രി. ഗണേഷ് പീഡിപ്പിച്ചുവെന്ന് ഭാര്യയായ യാമിനി തങ്കച്ചി നല്‍കിയ പരാതിയെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഗണേഷിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെയുള്ള എല്ലാ ബാറുകളും പൂട്ടാനുള്ള തീരുമാനം യുഡിഎഫ് കൈക്കൊണ്ടതിന് പിന്നാലെ അടച്ച ബാറുകള്‍ തുറക്കാന്‍ കെ എം മാണിക്ക് ഒരുകോടി രൂപ കോഴ നല്‍കിയെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് മാണിയുടെ രാജിയില്‍ കലാശിച്ചത്.
2005ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിയെ തുടര്‍ന്ന് എ കെ ആന്റണി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലം വിവാദവും രാജിയും അരങ്ങേറിയിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍പ്പെട്ട പി കെ കുഞ്ഞാലിക്കുട്ടിക്കാണ് അന്ന് രാജിവച്ച് ഒഴിയേണ്ടിവന്നത്.
Next Story

RELATED STORIES

Share it