ഗണേഷിനും സരിതയ്ക്കുമെതിരേ ഫെനി ബാലകൃഷ്ണന്റെ മൊഴി

കൊട്ടാരക്കര: സോളാര്‍ കേസില്‍ സരിത എസ് നായര്‍ക്കും ഗണേഷ് കുമാറിനുമെതിരേ, സരിതയുടെ മുന്‍ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴിനല്‍കി. സോളാര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാക്കിയ 25 പേജുകളുള്ള കത്ത് പത്തനംതിട്ട ജില്ലാ ജയിലില്‍വച്ച് ഫെനി ബാലകൃഷ്ണന്‍ കൈപ്പറ്റുമ്പോള്‍ 21 പേജുകളേ ഉണ്ടായിരുന്നുള്ളൂ എന്നും പിന്നീട് ആ കത്ത് ഗണേഷ് കുമാറിന്റെ ബന്ധുവായ ശരണ്യ മനോജിനെ ഏല്‍പ്പിച്ചു. പിന്നീട് ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ശരണ്യ മനോജും ഗണേഷ് കുമാറിന്റെ പിഎ പ്രദീപ് കുമാറും ചേര്‍ന്ന് നാല് പേജുള്ള ഒരു ഡ്രാഫ്റ്റ് തയ്യാറാക്കി സരിതയെ ഏല്‍പ്പിക്കുകയും സരിത അന്നേദിവസം തന്നെ നാല് പേജ് കൂടി തിരുവനന്തപുരത്തെ വസതിയില്‍ വച്ച് പുതുതായി എഴുതിച്ചേര്‍ത്തു. ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയതാണ് ഇത് ചെയ്യുന്നതിന് പ്രേരണ ആയിട്ടുള്ളതെന്നു ഫെനി ബാലകൃഷ്ണന്‍ കോടതി മുമ്പാകെ മൊഴിനല്‍കി. സോളാര്‍ കേസില്‍ തുടക്കം മുതല്‍ തന്നെ സരിത ബ്ലാക്‌മെയിലിങാണ് നടത്തിയിട്ടുള്ളതെന്നും ഇതിന് തെളിവായി ശരണ്യ മനോജടക്കമുള്ളവരുടെ റെക്കോഡ് ചെയ്ത ഫോണ്‍ സംഭാഷണങ്ങള്‍ തന്റെ കൈ വശമുണ്ടെന്നും ഈ ഫോണ്‍ സംഭാഷണങ്ങള്‍ കോടതി ആവശ്യപ്പെട്ടാല്‍ സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സോളാര്‍ കമ്മീഷന്‍ മുമ്പാകെ സരിത നല്‍കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉള്‍െപ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം എഴുതിച്ചേര്‍ത്തതാണെന്നാരോപിച്ച് മുന്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറും കോണ്‍ഗ്രസ് നേതാവുമായ  സുധീര്‍ ജേക്കബ് ഫയല്‍ ചെയ്ത ഹരജിയിലാണ് ഫെനി ബാലകൃഷ്ണന്‍ കോടതിയില്‍  മൊഴിനല്‍കിയത്. കേസിന്റെ തുടര്‍നടപടികള്‍ക്കായി പത്തനംതിട്ട ജയില്‍ സൂപ്രണ്ട്, നോഡല്‍ ഓഫിസര്‍മാര്‍ എന്നിവരെ വിസ്തരിക്കുന്നതിനായി കേസ് ജനുവരി 19ലേക്ക് മാറ്റി.തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോ ണ്‍ ഭീഷണി. കുന്നംകുളം സ്വദേശി സജേഷിന്റെ ഫോണിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് സജേഷ് തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലിസ് സ്റ്റേഷനില്‍ പരാതിനല്‍കി. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒറ്റപ്പാലം സ്വദേശിയായ സ്ത്രീയുടെ പേരിലുള്ള സിമ്മില്‍നിന്നാണു ഭീഷണി സന്ദേശമെത്തിയതെന്ന് പോലിസ് പറഞ്ഞു. പിണറായി വിജയനെ ഇന്നുതന്നെ വധിക്കുമെന്നായിരുന്നു ഫോണില്‍ പറഞ്ഞത്. ഭീഷണി സന്ദേശം എത്തിയതോടെ സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് പാലക്കാടുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ പോലിസ് കൂടുതല്‍ ശക്തമാക്കി.
Next Story

RELATED STORIES

Share it