ഗണേശ് കുമാറിന്റെ പ്രചാരണത്തിന് മോഹന്‍ലാല്‍; സലീം കുമാര്‍ 'അമ്മ''യില്‍ നിന്ന് രാജിവെച്ചു
BY midhuna mi.ptk13 May 2016 6:36 AM GMT
X
midhuna mi.ptk13 May 2016 6:36 AM GMT
കൊല്ലം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെബി ഗണേഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ച് മോഹന്‍ലാല്‍ പത്തനാപുരത്ത് പ്രചാരണത്തിന് ഇറങ്ങിയതിനെതുടര്ന്ന് താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി. താരമണ്ഡലങ്ങളില്‍ ആരും പ്രചാരണത്തിന് ഇറങ്ങരുതെന്ന നിര്‍ദ്ദേശം ലംഘിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് നടന് സലീം കുമാര്‍ സംഘടനയില്‍ നിന്നും രാജിവെച്ചു.
അതേ സമയം മോഹന്‍ലാലിന്റെ നടപടിയില്‍ പ്രതിഷേധമറിയിച്ച് പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജഗദീഷും രംഗത്തെത്തി. മോഹന്‍ലാലിന്റെ പ്രവൃത്തിയില്‍ വേദനയുണ്ടെന്നും ആരോടും പരാതിയില്ലെന്നും ജഗദീഷ് പ്രതികരിച്ചു. മോഹന്‍ലാല്‍ തന്റെയും ഉറ്റസുഹൃത്താണെന്ന് വിശ്വസിക്കുന്നതായും തന്നെയും ബിജെപി സ്ഥാനാര്‍ത്ഥി ഭീമന് രഘുവിനെയും കണ്ടിരുന്നെങ്കില്‍ ഈ വിഷയം ഉണ്ടാവില്ലായിരുന്നു എന്നും ജഗദീഷ് പറഞ്ഞു.അമ്മയില്‍ നിന്നും ആരും പ്രചാരണത്തിന് വരില്ല എന്ന് മോഹന്‍ലാല്‍ തന്നെ പറഞ്ഞിരുന്നതായും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അമ്മയ്ക്ക് രാഷ്ട്രീയം ഇല്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരും പോകരുതെന്ന നിലപാട് സംഘടനയ്ക്കില്ല എന്നും ഭാരവാഹി ഇടവേള ബാബു പറഞ്ഞു.
Next Story
RELATED STORIES
വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMT