Flash News

ഗണേശിന് ചുട്ടമറുപടിയുമായി ഷിബുബേബി ജോണ്‍

ഗണേശിന് ചുട്ടമറുപടിയുമായി ഷിബുബേബി ജോണ്‍
X
GANESH-SHIBU

തിരുവന്തപുരം: എംഎല്‍എ ഗണേഷ് കുമാറും ഷിബുബേബി ജോണും തമ്മിലുള്ള അങ്കം മുറുകുന്നു.ഗണേശ് കുമാറിന്റെ പ്രസ്താവനയ്ക്ക് ചുട്ട മറുപടിയുമായി ഷിബുബേബിജോണ്‍ രംഗത്ത്. താന്‍ അഹങ്കാരിയായത് നല്ല അച്ഛന് പിറന്നതായതുകൊണ്ടാണെന്ന് ഷിബുബേബിജോണ്‍ പറഞ്ഞു. മാത്രവുമല്ല, തന്റെ അച്ഛന്‍ അഴിമതിക്കേസില്‍ കിടന്നിട്ടില്ലെന്നും കെ ബാലകൃഷ്ണപിള്ളയുടെ പേര് പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് ഷിബു പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ അഹങ്കാരിയായ ഷിബു ബേബിജോണ്‍ പരാജയപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഗണേഷ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഷിബു ഇക്കാര്യം പറഞ്ഞത്.
Next Story

RELATED STORIES

Share it