kozhikode local

ഗണിതവിജയം പദ്ധതിയുടെ ജില്ലാ പ്രഖ്യാപനം

കോഴിക്കോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിലെ കുട്ടികളുടെ  ഭാഷാപരിജ്ഞാനവും താത്പര്യവും വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പിന്നാലെ അവരില്‍ ഗണിതതാല്‍പര്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗണിതവിജയം പദ്ധതിയും ശ്രദ്ധേയമാവുന്നു.
ഭയരഹിതമായ അന്തരീക്ഷത്തില്‍ കുട്ടികളുടെ പ്രകൃതത്തിനനുയോജിച്ച കളികളിലൂടെയും മല്‍സരങ്ങളിലൂടെയും ഗണിതാശയങ്ങളെ ആസ്വദിക്കാന്‍ ഏറ്റവും ഉചിതമായ പഠനസഹായ ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കുട്ടികള്‍ക്ക് അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കോഴിക്കോട് ജില്ലയിലെ 15 ബിആര്‍സികളിലും ഓരോ വിദ്യാലയം തെരഞ്ഞെടുത്ത് 225 കുട്ടികളില്‍ ഗണിതവിജയം ട്രൈഔട്ടുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. 15 വിദ്യാലയങ്ങളിലും രക്ഷിതാക്കളുടെ സഹകരണത്തോടെ ഗണിതലാബൂം ഇതിന്റെ ഭാഗമായി രൂപീകരിച്ചു.
പദ്ധതിയുടെ ഫലപ്രാപ്തി 15 ബിആര്‍സികളിലും ജില്ലാതലത്തിലും പഠനവിധേയമാക്കി വിജയകരമെന്ന് കണ്ടെത്തി. ഗണിതവിജയം പദ്ധതിയുടെ ജില്ലാതല വിജയപ്രഖ്യാപനവും ബിആര്‍സി ജില്ലാതല ഗവേഷണ റിപ്പോര്‍ട്ടുകളുടെ അവതരണവും നടക്കാവ്  ജിവിഎച്ച്എസ്് സ്‌കൂളില്‍ നടന്നു.ജില്ലാ പ്രോജക്ട് ഓഫീസര്‍  എം ജയകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.  കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ മാസ്റ്റര്‍ സെമിനാര്‍ ഉദ്ഘാടനവും ജില്ലാതല വിജയപ്രഖ്യാപനവും നടത്തി.
ജില്ലാതല ഗവേഷണറിപ്പോര്‍ട്ട് ചേളന്നൂര്‍ ബിപിഒ ഷാജി പി ടി  ഏറ്റുവാങ്ങി. ചടങ്ങില്‍ കോഴിക്കോട് ഡിഡിഇ  ഇ കെ സുരേഷ് കുമാര്‍ മുഖ്യാതിഥിയായി. ബിപിഒമാരായ സഹീര്‍ കെ പി, വി വി വിനോദ്,  സബിത ശേഖര്‍, ആസാമീസ് എഴുത്തുകാരിയും കവയിത്രിയുമായ കവിതാക്കര്‍മാക, യു ആര്‍ സി നടക്കാവ് ബിപിഒ ഹരീഷ് വി, വടകര ബിആര്‍സി ട്രെയിനര്‍ സുരേഷ് ബാബു കെ എം സംസാരിച്ചു.
Next Story

RELATED STORIES

Share it