Pathanamthitta local

ഗംഗ ശുചീകരണ മാതൃകയില്‍ പമ്പയ്ക്കു പദ്ധതി ആവശ്യം



പത്തനംതിട്ട: ഗംഗ ശുചീകരണ മാതൃകയില്‍ പമ്പയും ശുചീകരിക്കാന്‍ പദ്ധതി ഉണ്ടാവേണ്ടതുണ്ടെന്ന് ആന്റോ ആന്റണി എംപി. പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ സുഖദര്‍ശനം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദശലക്ഷങ്ങള്‍ വരുന്ന ജനങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസ്സായ പമ്പാ നദിയില്‍ ശബരിമല തീര്‍ത്ഥാടന നാളുകളില്‍ കോളിഫോം ബാക്്ടീരിയയുടെ അളവില്‍ അപകടകരമാംവിധം വര്‍ധിക്കുന്നതായി കണക്കുകള്‍ വ്യക്്തമാക്കുന്നു. പമ്പയുടെ മലിനീകരണം തടയുന്നതടക്കം പദ്ധതികള്‍ തയ്യാറാക്കിയിരുന്ന പമ്പ ആക്ഷന്‍ പ്ലാന്‍ കൈവിട്ടുകളഞ്ഞു കേരളം. ഈ സാഹചര്യത്തില്‍ ഗംഗശുചീകരണ മാതൃകയില്‍ പമ്പയും ശുചീകരിക്കാന്‍ പദ്ധതി തയ്യാറാക്കി നല്‍കിയാല്‍ വേണ്ട തുക കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുവദിപ്പിക്കാനാവും. ഇതിന് വേണ്ട പ്രവര്‍ത്തനം എംപി എന്ന നിലയില്‍ നടത്താന്‍ തയ്യാറാണ്. ശബരിമലയെ ദേശീയതീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാനുള്ള തീരുമാനം വരണമെന്ന് എം പി. പറഞ്ഞു. ക്ഷേത്രത്തിനുള്ള സൗകര്യം, സുരക്ഷ എന്നിവ വര്‍ധിക്കും. ശബരിമലയില്‍ ഒരു അധികചെലവും ഇല്ലാതെ ആവശ്യത്തിന് കുടിവെള്ളം എത്തിക്കാനുള്ള കുന്നാര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടണം. ഒരു മീറ്റര്‍ മാത്രമാണ് ഉയരം കൂട്ടേണ്ടത ്. എന്നാല്‍ േകരളത്തിലെ യോഗങ്ങളില്‍ അനുകൂല നിലപാട് സ്വീകരിച്ച കടുവാ അതോറിറ്റിയും വനംവകുപ്പും ബംഗളൂരുവില്‍ നടന്ന യോഗത്തില്‍ എതിര്‍ത്തു. ഇത് ദുരൂഹമാണ്. വനത്തിന് ഒരു നാശവും ഉണ്ടാകാത്ത രീതിയിലാണ് ഉയരം കൂട്ടുന്നത്. പാര്‍ലമെന്റിന്റെ പരിസ്ഥിതി സമിതിയോഗം ശബരിമല സന്നിധാനത്ത് നടത്തുന്നതിന് കത്ത് നല്‍കിയതായി ആന്റോ ആന്റണി എംപി പറഞ്ഞു. താന്‍ ഈ സമിതിയില്‍ അംഗമാണ്. ശബരിമല തീര്‍ഥാടനകാലത്ത് ഈ സമിതിയുടെ യോഗം സന്നിധാനത്ത് നടത്തിയാല്‍ അയ്യപ്പന്‍മാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നേരില്‍ മനസിലാക്കാന്‍ മന്ത്രാലയത്തിന് കഴിയും. അതിലെ എല്ലാ പ്രധാന ഉദ്യോഗസ്ഥരും എത്തേണ്ടിവരും. പരിമിതമായ സ്ഥലസൗകര്യം, കുടിവെള്ളത്തിനുള്ള പ്രയാസം എന്നിവ അവരെ നേരില്‍ കാണിക്കാന്‍ കഴിയും. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇത് സഭയിലും ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളാ പത്ര പ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് ബോബി ഏബ്രഹാം, സെക്രട്ടറി ബിജു കുര്യന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it