Flash News

ഗംഗേശാനന്ദയുടെ ചികില്‍സാരേഖകള്‍ ഹാജരാക്കണം



തിരുവനന്തപുരം: ലൈംഗിക പീഡനത്തിനിടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദയുടെ ചികില്‍സാരേഖകള്‍ ഹാജരാക്കാന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും അന്വേഷണ ഉദ്യോഗസ്ഥനും നിര്‍ദേശം. അന്വേഷണ ഉദ്യോഗസ്ഥന്‍ നാളെ നേരിട്ട് ഈ രേഖകള്‍ സമര്‍പ്പിക്കണം. തിരുവനന്തപുരം പോക്‌സോ കോടതിയുടേതാണ് ഉത്തരവ്. ഗംഗേശാനന്ദ തീര്‍ത്ഥപാദയ്ക്ക് ആവശ്യമായ മെഡിക്കല്‍ സഹായം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ മുഖേനയാണ് ഹരജി നല്‍കിയത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ചികില്‍സാരേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതു സമര്‍പ്പിക്കാതെ അന്വേഷണ റിപോര്‍ട്ട് മാത്രമാണ് പോലിസ് സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it