Flash News

ഗംഗയിലെ തിരക്ക് അണുക്കളുടെ മരുന്ന് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു



ന്യൂഡല്‍ഹി: ഗംഗാനദിയിലെ സമൂഹസ്‌നാനത്തെ തുടര്‍ന്നുണ്ടാവുന്ന തിരക്ക് നദിയിലെ സൂക്ഷ്മജീവികളുടെ പ്രതിരോധശേഷി വര്‍ധിക്കാന്‍ കാരണമായേക്കാമെന്ന് പഠനം. ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) അഥവാ ആ ന്റിബയോട്ടിക്കുകള്‍, ആന്റിവൈറലുകള്‍ തുടങ്ങിയവയെ പ്രതിരോധിക്കാനുള്ള സൂക്ഷ്മജീവികളുടെ ശേഷി വര്‍ധിക്കാ ന്‍ സമൂഹസ്‌നാനം കാരണമായേക്കാമെന്ന് ഇതുസംബന്ധിച്ച പഠനങ്ങള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച സംഘം നടത്തിയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. ഈ വിഷയത്തിലുള്ള പഠനഫലം 'സ്‌കോപിങ് റിപോര്‍ട്ട് ഓഫ് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്' കഴിഞ്ഞ ദിവസമാണ് പരസ്യപ്പെടുത്തിയത്. ബ്രിട്ടനിലെ ന്യൂകാസില്‍ സര്‍വകലാശാല, ഡല്‍ഹി ഐഐടി എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് ഗംഗയിലെ ഏഴിടങ്ങളില്‍ നിന്നുള്ള വെള്ളത്തിന്റെയും അടിത്തട്ടിലെ മണ്ണിന്റെയും സാംപിളുകള്‍ പരിശോധിച്ച് പഠന റിപോര്‍ട്ട് പുറത്തുവിട്ടത്. ചില രോഗങ്ങള്‍ പ്രതിരോധിക്കുന്നതില്‍ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാവാതിരിക്കാന്‍ പ്രധാന കാരണം എഎംആര്‍ ആണെന്നാണു കരുതുന്നത്. സൂപ്പര്‍ ബഗ്‌സ് അഥവാ ആന്റിബയോട്ടിക്കുകളെ നേരിടാന്‍ ശേഷിയുള്ള ബാക്റ്റീരിയകള്‍ രൂപപ്പെടാനും എഎംആര്‍ കാരണമാവുന്നു. തീര്‍ത്ഥാടനകാലമായ മെയ്-ജൂണ്‍ മാസങ്ങളില്‍ ഗംഗാജലത്തിലെ സൂക്ഷ്മജീവികളില്‍ എഎംആര്‍ ജീനുകളുടെ സാന്നിധ്യം മറ്റു മാസങ്ങളിലേതിനേക്കാള്‍ 60 മടങ്ങ് കൂടുതല്‍ കാണപ്പെടുന്നതായി പഠനം വ്യക്തമാക്കുന്നു. തീര്‍ത്ഥാടനകേന്ദ്രത്തിലെ മാലിന്യനിര്‍മാര്‍ജനം ഫലപ്രദമാക്കിയാല്‍ അപകടകരമായ ബാക്റ്റീരിയകളെ സൃഷ്ടിക്കുന്ന  റെസിസ്റ്റന്‍സ് ജീനുകളുടെ വ്യാപനം തടയാനാവുമെന്നും പഠന റിപോര്‍ട്ട് പറയുന്നു.
Next Story

RELATED STORIES

Share it