ഖുര്‍ശിദിനെതിരായ പരാതി: കോടതി സിബിഐയുടെ പ്രതികരണം തേടി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ശിദിനെതിരായ പരാതിയില്‍ പ്രത്യേക കോടതി സിബിഐയുടെ പ്രതികരണം തേടി. നാഷനല്‍ പ്രൊജക്റ്റ്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിലെ (എന്‍പിസിസി) ഒരു ഉദ്യോഗസ്ഥന് അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രായത്തിനു ശേഷവും സേവനകാലം നീട്ടി നല്‍കാന്‍ മന്ത്രിമാരായ ഖുര്‍ശിദും പവന്‍കുമാര്‍ ബന്‍സലും തങ്ങളുടെ പദവികള്‍ ദുരുപയോഗം ചെയ്തു എന്നതാണ് പരാതി. മന്ത്രിമാര്‍ക്കു പുറമെ ജലവിഭവ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരും കാലാവധി നീട്ടിക്കിട്ടിയ അന്നത്തെ ഡയറക്ടര്‍ എ കെ ജംബുവും പ്രതികളാണ്. സ്ഥാപനത്തിലെ മുന്‍ അസിസ്റ്റന്റ് എന്‍ജിനീയറാണ് പരാതിക്കാരന്‍. 2015 ഏപ്രില്‍ 29ന് സിബിഐക്ക് നല്‍കിയ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ ജൂണ്‍ ഒമ്പതിന് സമര്‍പ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it