Flash News

ഖുര്‍ആനിന് എതിരാണെങ്കില്‍ എതിര്‍ക്കും: മുസ്‌ലിം വനിതാ സംഘടനകള്‍

ന്യൂഡല്‍ഹി: ഖുര്‍ആനിനോ ഭരണഘടനക്കോ വിരുദ്ധമാണെങ്കില്‍ നിര്‍ദിഷ്ട മുത്ത്വലാഖ് ബില്ല് സ്വീകാര്യമല്ലെന്ന് മുസ്‌ലിം വനിതാ സംഘടനകള്‍. മുത്ത്വലാഖ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വിവാഹം ഒരു കരാര്‍ ആണ്. അത് ലംഘിക്കുന്നവര്‍ ശിക്ഷിക്കപ്പെടേണ്ടവര്‍ തന്നെ. എന്നിരുന്നാലും ഖുര്‍ആനിനോ ഭരണഘടനയ്‌ക്കോ അനുസൃതമല്ലാത്ത ബില്ല് മുസ്‌ലിം സ്ത്രീകള്‍ക്ക് സ്വീകാര്യമല്ലെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഷായ്‌സ്ത അംബര്‍ പറഞ്ഞു.അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്, ജമാഅത്തെ ഇസ്‌ലാമി, ജം ഇയ്യത്തുല്‍ ഉലമാഹിന്ദ്, ത്വലാഖ് നല്‍കിയ സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ എന്നിവരെ കരട് ബില്ല് കാണിക്കണമെന്ന് ആവശ്യപ്പെട്ട് നിയമകമ്മീഷന് കത്ത് അയച്ചിരുന്നു. ആവശ്യമെങ്കില്‍ അത് ചര്‍ച്ച ചെയ്യാമെന്ന് നിയമകമ്മീഷന്‍ മറുപടിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, അത് സംഭവിച്ചില്ല-അംബര്‍ പറഞ്ഞു.
നിയമത്തില്‍ ഒരു കുടുംബത്തെ രക്ഷപ്പെടുത്താനുള്ള അവസരം കുടുംബകോടതിയില്‍ പോലും എപ്പോഴും ഉണ്ടെന്ന് മുസ്‌ലിം വനിതാ ലീഗ് പ്രസിഡന്റ് നയ്ഷ് ഹസന്‍ പറഞ്ഞു. എന്നാല്‍, ഈ ബില്ല് അത്തരമൊരു അവസരം നല്‍കുന്നില്ല. ചര്‍ച്ചകളില്ലാതെ ഈ ബില്ല് പാസാക്കുന്നപക്ഷം ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുമെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it