Pravasi

ഖിയ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ വെള്ളിയാഴ്ച



ദോഹ: ഖിയ ചാംപ്യന്‍സ് ലീഗ് അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ 12ന് വൈകിട്ട് അല്‍അഹ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫൈനലില്‍ അലി ഇന്റര്‍നാഷണലും ടീം എം ബി എമ്മുമാണ് മാറ്റുരക്കുക. ഫൈനലിനോടനുബന്ധിച്ച് നടക്കുന്ന പരിപാടിയില്‍ സംബന്ധിക്കുന്നതിന്മലയാള തമിഴ് ചലച്ചിത്ര താരം ജയറാം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, സംഗീത രംഗത്തെ പ്രഗത്ഭരായ ശിവമണി, സ്റ്റീഫന്‍ ദേവസി, ബാലഭാസ്‌ക്കര്‍ എന്നിവരെത്തും.വൈകിട്ട് 6ന് ആരംഭിക്കുന്ന പരിപാടികള്‍ 8 വരെ തുടരും. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍, സുപ്രിം കമ്മിറ്റി ഫോര്‍ ഡലിവറി ആന്റ് ലെഗസി, കായിക സാംസ്‌കാരിക മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം പ്രതിനിധികള്‍ പങ്കെടുക്കും. 8.30നാണ് ഫൈനല്‍ മല്‍സരം അരങ്ങേറുക. ഫൈനലില്‍ മാറ്റുരക്കുന്ന ഇരു ടീമുകളിലും കേരളത്തിലെ സംസ്ഥാന, സര്‍വ്വകലാശാല താരങ്ങള്‍ പങ്കെടുക്കും. അലി ഇന്റര്‍നാഷനലിന് വേണ്ടി നാല് സംസ്ഥാന താരങ്ങളും ടീം എംബിഎമ്മിനു വേണ്ടി രണ്ട് സംസ്ഥാന താരങ്ങളും കളത്തിലിറങ്ങും. വാര്‍ത്താ സമ്മേളനത്തില്‍ ഖിയ പ്രസിഡന്റ് ഇ പി മുഹമ്മദ് അബ്ദുറഹ്മാന്‍, സ്‌പോണ്‍സര്‍മാരായ യുഎഇ എക്‌സ്‌ചേഞ്ച് കണ്‍ട്രി മാനേജര്‍ മത്തായി വൈദ്യന്‍, എക്‌സ്പ്രസ് മണി കണ്‍ട്രി ഹെഡ് വിമല്‍, ഇസുസു സെയില്‍സ് മാനേജര്‍ ഹരി, ഹബീബുന്നബി, എം എസ് ബുഖാരി, ഖിയ ജനറല്‍ സെക്രട്ടറി സഫീര്‍ ചേന്ദമംഗലൂര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it